തൃശൂർ: മാളയിൽ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കടപ്പുറം ചാലിൽ വീട്ടിൽ ഫാസിലിനെയാണ് (33) മാള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തയ്യൽകടയിലേക്ക് ജോലിക്കായി നടന്നു പോവുകയായിരുന്ന പള്ളിക്ക വീട്ടിൽ ഗ്രേസിയുടെ മാലയാണ് പ്രതി കവർന്നത്.
ഇരു ചക്ര വാഹനത്തിൽ എത്തിയ പ്രതി വയോധികയെ ആക്രമിച്ച് കഴുത്തിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന മാല കവരുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഫാസിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.