കണ്ണൂർ: പയ്യാമ്പലത്ത് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. തൃശൂർ ചാവക്കാട് എടക്കഴിയൂർ തിരുവത്ര താഴത്ത് അലിയുടെ മകൻ അമ്പലത്തിൽ വീട്ടിൽ അഫ്സൽ (20) ആണ് മരിച്ചത്.
അതേസമയം, തിരുവനന്തപുരം കല്ലറയിൽ വീടിന് സമീപത്തെ കുളത്തിൽ വീണ നാല് വയസുകാരന് ദാരുണാന്ത്യം. കല്ലറ ഇരുളൂർ രതീഷ് ഭവനിൽ സതിരാജിന്റെ മകൻ ആദിത്യനാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം.