സൂപ്പർസ്റ്റാറായി കത്തി നിൽക്കുമ്പോൾ എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി നിന്ന മനുഷ്യനാണ് ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കും ; അഖിൽ മാരാർ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂപ്പർസ്റ്റാറായി കത്തി നിൽക്കുമ്പോൾ എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി നിന്ന മനുഷ്യനാണ് ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കും ; അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ . സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപി ജയിക്കും എന്ന് ഞാന്‍ പറഞ്ഞത് ജനം ചിന്തിക്കുന്നത് ആലോചിച്ചാണ്. സുരേഷേട്ടനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് കാണുന്നവരാണ് ജനം. ചില കാര്യങ്ങള്‍ വക്രീകരിച്ച് അദ്ദേഹത്തെ അറ്റാക്ക് ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിനൊപ്പമെ നില്‍ക്കൂ.താന്‍ മുന്‍പ് നടത്തിയ പല രാഷ്‌ട്രീയ വിശകലനങ്ങളും പിന്നീട് സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാകുമ്പോള്‍ തന്നെയാണ് ഞാന്‍ ബിജെപി ഭരണം നേടും എന്ന് പറഞ്ഞത്. ഇഷ്ടപ്പെട്ട നേതാവ് ആയിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016 ല്‍ തോല്‍ക്കും എന്ന് പറഞ്ഞത്. അതൊന്നും പ്രവചനം അല്ല. രാഷ്‌ട്രീയ കാര്യങ്ങള്‍ നിരീക്ഷിച്ച് പറയുന്നതാണ്.

സുരേഷ് ഗോപിയുമായി വലിയ പേഴ്സണല്‍ ബന്ധമുള്ള ആളൊന്നും അല്ല. അദ്ദേഹത്തിന്‍റെ വീട്ടിലെ കല്ല്യാണത്തിന് എല്ലാവരും പോയി ഞാന്‍ പോയില്ല, കാരണം അത്രയ്‌ക്കുള്ള ബന്ധമെ ഉള്ളൂ. പുള്ളി എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചുമല്ല ഞാൻ ഒന്നും പറയുന്നത്. റിയാലിറ്റിയാണ് ഞാൻ പറഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് എയ്ഡ്സ് വന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാറായി കത്തി നിൽക്കുന്ന സമയത്ത് ആ കുട്ടികൾക്ക് വേണ്ടി ഈ മനുഷ്യൻ നിന്നു.അതുപോലെ എൻഡോസൾഫാൻ വിഷയം വന്നപ്പോഴും അ​ദ്ദേഹം അവർക്കൊപ്പം നിന്നു.

സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. കരുണാകരനുമായി സുരേഷ് ​ഗോപിക്ക് അടുത്തബന്ധമായിരുന്നു. അന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും സ്വീകരിച്ചില്ല. സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല.

ഞാന്‍ ഇടയ്‌ക്ക് മേജർ രവി സാറിനെ കണ്ടപ്പോൾ പറഞ്ഞു സുരേഷേട്ടനെ കാണുമ്പോൾ ഒന്ന് പറഞ്ഞേക്കു അധികം സംസാരിക്കണ്ട. അധികം സംസാരിച്ചാൽ ചിലപ്പോ തോറ്റുപോകും. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ പിന്നീട് അപകടമാകും – അഖില്‍ മാരാര്‍ പറഞ്ഞു.

Tags: Suresh Gopi
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies