ജീവനെടുത്ത് ഓൺലൈൻ ഗെയിം; 23കാരൻ തൂങ്ങിമരിച്ച നിലയിൽ

Published by
Janam Web Desk

തിരുവനന്തപുരം: വർക്കലയിൽ 23 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. വർക്കല പാളയംകുന്ന് സ്വദേശി ഗോകുൽ ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഓൺലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ഗോകുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ കയറിയ ഗോകുൽ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന് ഓൺലൈൻ ഗെയിമുകളോടുള്ള ആസക്തി വളരെ കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Share
Leave a Comment