മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ ഭഗത് മാനുവൽ, ജോണി ആന്റണി, ദിനേഷ് പ്രഭാകർ എന്നി താരങ്ങൾ ജോയിൻ ചെയ്തു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
View this post on Instagram
കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സും വളരെ ആവശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.