ഹൈദരാബാദ്: മയക്കുമരുന്ന് കൈവശം വച്ച കേസിൽ ബിഗ് ബോസ് താരം പിടിയിൽ. മുൻ തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയും യൂട്യൂബറുമായ ഷൺമുഖ് ജസ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷൺമുഖിന്റെ സഹോദരൻ സമ്പത്ത് വിനയ് പ്രതിയായ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് സമ്പത്ത് വിനയിയുടെ കാമുകി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമ്പത്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ യുവാവ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും മയക്കുമരുന്നു കണ്ടെടുത്തത്. ഒളിവിലായിരുന്ന സമ്പത്തിനെയും കസ്റ്റഡിയിലെടുത്തെന്ന് പോലീസ് അറിയിച്ചു.














