കേരള പദയാത്രയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങൾ; പിന്നിൽ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില മാദ്ധ്യമപ്രവർത്തകരും: വിമർശനവുമായി കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള പദയാത്രയ്‌ക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങൾ; പിന്നിൽ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില മാദ്ധ്യമപ്രവർത്തകരും: വിമർശനവുമായി കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്തുടനീളം നടക്കുന്ന കേരള പദയാത്രയ്‌ക്കെതിരെ ഉയരുന്ന കുപ്രചാരണങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില മാദ്ധ്യമപ്രവർത്തകരും കുപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് സുരേന്ദൻ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലത്- ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാദ്ധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പട്ടികജാതി-പട്ടികവർ​ഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയത് മുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധ സാമുദായിക സംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻഎസ്എസ്, എസ്എൻഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള ദുഷ്ടലാക്ക് മലയാളി മനസിലാക്കാതെ പോവില്ല.

പിന്നെ ഗാനവിവാദം. പൊന്നാനിയിലെ പ്രാദേശിക ഘടകം ഏർപ്പെടുത്തിയ മൈക്ക് അനൗൺസ്മെന്റിൽ 2014-ലെ തിരഞ്ഞെടുപ്പിനിറക്കിയ ഒരു പാട്ടിന്റെ ഒരുവരി കടന്നുകൂടിയത് പൊക്കിക്കാണിച്ചാണ് വിവാദത്തിന് തിരികൊളുത്തിയത്. പിശക് പിശകു തന്നെ. എന്നാൽ അത് സംസ്ഥാന ഐടി സെൽ പുറത്തിറക്കിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നതിലെ ദുരുദ്ദേശം ആർക്കും എളുപ്പം മനസിലാവും. ഇനി അടുത്ത വിവാദവുമായി ആരും രംഗത്തുവരേണ്ട. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്ത യോഗങ്ങൾക്കായി ഡൽഹിയിൽ പോകാനുള്ളതിനാൽ മലപ്പുറത്തും ഏറണാകുളത്തും പദയാത്ര നയിക്കുക യഥാക്രമം എ. പി. അബ്ദുള്ളക്കുട്ടിയും എം. ടി. രമേശുമായിരിക്കും. കുറുനരികൾ ഓലിയിടട്ടെ യാത്രാസംഘം ജനമനസുകൾ കീഴടക്കി മുന്നോട്ടുതന്നെ- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: K Surendrankerala padayathra
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies