മഞ്ഞുമ്മൽ ബോയ്‌സിലെ ഗുണാ കേവുകളിലേക്ക് ഒരു യാത്ര പോയാലോ..? നിഗൂഢതകൾ നിറഞ്ഞ ആ ഗുഹകളെ കുറിച്ച് അറിയാം..
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞുമ്മൽ ബോയ്‌സിലെ ഗുണാ കേവുകളിലേക്ക് ഒരു യാത്ര പോയാലോ..? നിഗൂഢതകൾ നിറഞ്ഞ ആ ഗുഹകളെ കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

ഒരു സിനിമ കണ്ട് കഴിയുമ്പോൾ നമ്മിൽ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത് ആ ചിത്രത്തിലെ സ്ഥലങ്ങളായിരിക്കും. ഒരിക്കല്ലെങ്കിലും പോകണമെന്നു തോന്നിയ സ്ഥലങ്ങൾ! ആനന്ദത്തിലെ ഹംപിയും ചാർലിയിലെ മീശപ്പുലി മലയും അത്തരത്തിൽ നമ്മുടെ മനസിൽ ഇടം നേടിയ സ്ഥലങ്ങളായിരിക്കും. ഇപ്പോൾ ട്രെൻഡിംഗിൽ നിൽക്കുന്ന സ്ഥലം ചിദംബരത്തിന്റെ സംവിധാനത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിലെ ഗുണാ കേവുകളാണ്. അറിയാം..

തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന ഗുണാ കേവ്‌സ് ‘ പില്ലർ റോക്‌സ് കേവ്‌സ്’ എന്നും അറിയപ്പെടുന്നു. ഗുഹയ്‌ക്ക് സമീപമുള്ള പ്രദേശവാസികൾ ഈ ഗുഹയെ ‘ഡെവിൾസ് ഓഫ് കിച്ചൺ’ എന്നാണ് വിളിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ഭൂതങ്ങൾ അധിവസിക്കുന്ന ഗുഹയെന്നാണ് പ്രദേശവാസികൾ വിശ്വസിച്ചു പോരുന്നത്. 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ- റോഷ്‌നി ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. അതിനാലാണ് ഗുണ കേവ്‌സ് എന്ന് ഈ ഗുഹകൾക്ക് പേര് വരാൻ കാരണം. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് ഇറങ്ങിയതോടെ ഗുണാ കേവുകൾ കാണാനുള്ള വിനോദ സഞ്ചാരികളുടെ ആഗ്രഹം ഇരട്ടിയായിരിക്കുകയാണ്. അപ്പോൾ എങ്ങനെയാ ബാഗുകൾ പാക്ക് ചെയ്യല്ലേ? ഗുണ കേവ്‌സിലേക്ക് യാത്ര തിരിക്കാം..

സാഹസികർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമാണിത്. ദുർഘടം പിടിച്ച പാതകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും മരങ്ങളുടെ വേരുകൾക്കിടയിലൂടെ നൂർന്നും നിരങ്ങിയും വേണം ഇവിടേക്ക് എത്തിച്ചേരാൻ. ഇവിടേക്കുള്ള യാത്രയിലെ ചെറിയ അശ്രദ്ധ പോലും നമ്മെ അപകടത്തിലെത്തിച്ചേക്കാം. ഗുഹയുടെ അകത്തേക്ക് പ്രവേശിച്ചാൽ പിന്നെ ഇരുട്ട് നിറഞ്ഞ ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗുഹയുടെ വിടവുകളിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങിയാൽ മാത്രം ചെറിയ വെളിച്ചം കാണാം. ഇതിനുള്ളിലെ വഴുക്കലുള്ള ഭാഗങ്ങളിലൂടെയുള്ള യാത്ര ശരിക്കും ഭയാനകമാണ്. നിങ്ങൾ പോകുന്ന സമയങ്ങളിൽ ശക്തമായ മഴ പെയ്യുകയാണെങ്കിൽ അവിടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയുമുണ്ട്.

ഈ ഗുഹയിലേക്ക് പ്രവേശിക്കുമ്പോൾ ഇതിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടാൻ ശ്രദ്ധിക്കണം. ടോർച്ച്, ചെരുപ്പുകൾ, ഹെഡ്‌ലാമ്പുകൾ തുടങ്ങിയ അവശ്യ വസ്തുക്കൾ കയ്യിൽ കരുതാൻ ശ്രദ്ധിക്കണം. ജാഗ്രതയോടെ പോയി വരേണ്ട സ്ഥലമാണിതെങ്കിലും വിനോദസഞ്ചാരികൾക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഗുണാ കേവുകളിലേക്കുള്ള ഓരോ യാത്രകളും.

 

Tags: SUBMANJUMMAL BOYSGuna Caves
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies