കോഴിക്കോട്: വിദ്യാർത്ഥികൾ ജീപ്പിന് പുറകിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് എടച്ചേരിയിലാണ് സംഭവം. എടച്ചേരി സ്വദേശി പ്രണവിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെ യ്തത്.
ഈ മാസം 19-നായിരുന്നു സംഭവം. കായപ്പനച്ചിയിൽനിന്ന് എടച്ചേരി മീശമുക്കിലേക്കു പോയ ജീപ്പിലായിരുന്നു വിദ്യാർഥികളുടെ അപകടകരമായ യാത്ര. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.