നടി ഉർവശി റൗട്ടേലയ്‌ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ഗായകനും സംഗീത സംവിധായകനുമായ യോ യോ ഹണി സിംഗ്. ജന്മദിനത്തിന്റെ ഭാഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ഇന്നാണ് നടിക്ക് 30 വയസ് തികഞ്ഞത്. ഹണിസിംഗിനാെപ്പം ഒരു ആൽബത്തിന്റെ ചിത്രീകരണത്തിലാണ് ഉർവശി. ലവ് ഡോസ് 2 എന്നാണ് വീഡിയോ ആൽബത്തിന്റെ പേര്.
ലോകത്തിലെ ഏറ്റവും വിലയേറിയ കേക്കാണ് നടിക്ക് സമ്മാനിച്ചതെന്നാണ് വിവരം. മൂന്ന് കോടി വിലയുള്ള 24 കാരറ്റ് സ്വർണത്തിൽ തീർത്ത കേക്കാണ് ഗായകൻ ഉർവശിക്ക് സമ്മാനിച്ചതെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടിയെ വലിയ രീതിയിൽ പ്രശംസിക്കുന്നൊരു കുറിപ്പും ഗായകൻ പങ്കുവച്ചിട്ടുണ്ട്.
മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിൽ ജനിച്ച ഉർവശി മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.2013 ൽ ‘സിങ് സാബ് ദ് ഗ്രേറ്റ്’ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു പിന്നാലെ യോയോ ഹണി സിങ്ങിന്റെ ‘ലവ് ഡോസ്’ എന്ന വീഡിയോ ആൽബത്തിലും അഭിനയിച്ചു.എന്നാൽ സിനിമയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഇപ്പോഴും ഇവർ ബുദ്ധിമുട്ടുകയാണ്.
View this post on Instagram
“>
View this post on Instagram