ആർസിബിയിലെ മലയാളി ഐശ്വര്യം; വനിതാ പ്രീമിയർ ലീഗിൽ നേട്ടം സ്വന്തമാക്കി ഈ തിരുവനന്തപുരംകാരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർസിബിയിലെ മലയാളി ഐശ്വര്യം; വനിതാ പ്രീമിയർ ലീഗിൽ നേട്ടം സ്വന്തമാക്കി ഈ തിരുവനന്തപുരംകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

വനിത പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി മലയാളി താരം ആശ ശോഭന. തിരുവനന്തപുരം സ്വദേശിയായ താരം 22 റൺസ് മാത്രം വിട്ടുകൊടുത്താണ് ആർസിബിക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. വനിതാ ഐപിഎല്ലിൽ യുപി വാരീയേഴ്‌സിനെതിരായാണ് ആശ ശോഭന ഈ നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളം, പുതുച്ചേരി, റെയിൽവേസ് ടീമുകൾക്ക് വേണ്ടിയാണ് താരം ക്രീസിലിറങ്ങിയത്. 33-കാരിയായ താരം ഇന്ത്യൻ എ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഓൾ റൗണ്ടറായ താരം വലംകൈ ബാറ്ററാണ്.

17-ാം ഓവറിലെ ആശയുടെ ബൗളിംഗാണ് ബാംഗ്ലൂരിന്റെ വിജയത്തിന് നിർണായകമായത്. മത്സരം കൈവിട്ട് പോയെന്ന് ബാംഗ്ലൂർ ഉറപ്പിച്ച നിമിഷത്തിലാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന ആശയെ പന്തേൽപ്പിക്കുന്നത്. ടീമിന്റെ വിജയത്തിന് അതിനിർണായകമായ മൂന്നു വിക്കറ്റുകളാണ് തന്റെ നാലാം ഓവറിൽ ആശാ സ്വന്തമാക്കിയത്. ശ്വേത സെഹ്രാവത്, ഗ്രേസ് ഹാരിസ്, കിരൺ നവഗിരെ എന്നിവരെയാണ് പുറത്താക്കിയത്.

2023ലാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. 10 ലക്ഷം രൂപയ്‌ക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആശയെ ടീമിലെത്തിച്ചത്. ആദ്യ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം അഞ്ച് വിക്കറ്റ് നേടി. ടീമിലെ വിദേശ താരങ്ങളടക്കമുള്ളവരിൽ നിന്ന് ആശ പുതിയ കാര്യങ്ങൾ പഠിച്ചെടുത്തു. അതിൽ നിന്നെല്ലാം ലഭിച്ച പ്രചോദനമാണ് ഇന്നലെ യുപി വാരീയേഴ്‌സിനെതിരായ മത്സരത്തിൽ ആരാധകർക്ക് കാണാൻ സാധിച്ചത്.
തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുമ്പോഴാണ് ആശയെ തേടി കേരള ടീമിന്റെ വിളിയെത്തുന്നത്. തുടർന്ന് സൗത്ത് സോൺ ടീം, ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ എന്നിവക്കായി കളിച്ചു. 2009ൽ- ഇന്ത്യ അണ്ടർ 19 ക്യാമ്പിൽ ഉൾപ്പെട്ടു. 2012ലും 18ലും ഇന്ത്യൻ എ ടീമിന്റെ ഭാഗമായി.

 

Tags: malayaliRCBasha shobana
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies