'കഥ പറയുമ്പോൾ തമിഴ് റീമേക്കിൽ ഞാൻ ഹാപ്പിയല്ല'; കാരണം തുറന്നു പറഞ്ഞ് നടി മീന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കഥ പറയുമ്പോൾ തമിഴ് റീമേക്കിൽ ഞാൻ ഹാപ്പിയല്ല’; കാരണം തുറന്നു പറഞ്ഞ് നടി മീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി എം.മോഹനൻ സം‌വിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘കഥ പറയുമ്പോൾ’. സിനിമയിൽ നായികയായി എത്തിയത് നടി മീനയായിരുന്നു. താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലൂടെ മീനയെ തേടിയെത്തിയത്. സിനിമ വിജയിച്ചതോടെ ഹിന്ദിയിലേയ്‌ക്കും തമിഴിലേയ്‌ക്കും സിനിമ റിമേക്കും ചെയ്യപ്പെട്ടിരുന്നു. ‘കുസേലൻ’ എന്ന പേരിൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിൽ രജനികാന്ത് ആയിരുന്നു മമ്മൂട്ടിയുടെ വേഷം ചെയ്തത്. തമിഴ് ചിത്രത്തിലും നായികാ വേഷം ചെയ്തത് മീന തന്നെയായിരുന്നു. എന്നാൽ ‘കഥ പറയുമ്പോൾ’ സിനിമയുടെ തമിഴ് പതിപ്പിൽ താൻ സന്തോഷവതിയല്ലെന്നാണ് മീന പറയുന്നത്.

‘നല്ല ഒരു ക്യാരക്ടറായിരുന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി മാത്രമെ ഞാൻ സിനിമ ചെയ്യുകയുള്ളൂ എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അത് എനിക്ക് മാറ്റണമെന്നുണ്ടായിരുന്നു. കഥയ്‌ക്കും കഥാപാത്രത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നതെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് എനിക്ക് ലഭിച്ച ശരിയായ സിനിമയായിരുന്നു കഥ പറയുമ്പോൾ’.

‘വളരെ നിഷ്‌കളങ്കയായ ഒരു കഥാപാത്രം. വലിയ ലോക വിവരമൊന്നുമില്ലാത്ത, സാധാരണക്കാരിയായ, സ്‌നേഹ സമ്പനയായ ഒരു സ്ത്രീ. എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രം മാത്രമല്ല, ആ സിനിമയുടെ തിരക്കഥയും ഗംഭീരമായിരുന്നു. വൈകാരികമായി തൊടുന്ന തിരക്കഥയായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമയുടേത്’.

‘തമിഴിലേയ്‌ക്ക് പോയപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടായി. കഥ പറഞ്ഞപ്പോൾ ഒന്ന്, ചെയ്തപ്പോൾ മറ്റൊന്ന്. ഇത് ‘കഥ പറയുമ്പോൾ’ സിനിമ തന്നെയാണോ എന്ന് തോന്നിപ്പോയി. തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. തമിഴ് റീമേക്കിൽ ഞാൻ ഒട്ടും ഹാപ്പി ആയിരുന്നില്ല. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്‌റെ വൈകാരികത തമിഴിൽ ചെയ്തപ്പോൾ നഷ്ടപ്പെട്ടുപ്പോയി. അതുകൊണ്ട് ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല ഞാൻ’-ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞു.

 

Tags: MAMMOOTTYmeenaRajinikanthSUBKatha Parayumpolkuselan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies