കൊല്ലം: പോലീസിന് നേരെ ഗുണ്ടാ ആക്രമണം. നാല് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. കൊല്ലം കുണ്ടറയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം അന്വേഷിക്കാൻ എത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സംഘർഷമുണ്ടാക്കിയ സംഘത്തെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ സംഘം ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.