തൃശൂർ: ബസ് പുഴയിലേക്ക് വീണ് അപകടമുണ്ടായതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിലാണ് സംഭവമുണ്ടായത്. സന്ദേശത്തിന് പിന്നാലെ ആറോളം ആംബുലൻസുകളാണ് പ്രദേശത്തേക്ക് പാഞ്ഞെത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടുവെന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് മനസിലായത്.
സ്ഥലത്ത് പാഞ്ഞെത്തിയ ഡ്രൈവർമാർ സംഭവത്തെ കുറിച്ച് നാട്ടുകാരോട് സംസാരിച്ചിരുന്നു. തുടർന്ന് വ്യാജ സന്ദേശത്തെ കുറിച്ച് പോലീസിനെ വിവരമറിയിക്കുമെന്നും പരാതി നൽകുമെന്നും ആംബുലന്‍സ് പ്രവര്‍ത്തകർ പറഞ്ഞു.















