മലയാള മണ്ണിൽ കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നു; കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത മന്ദിരം പ്രദേശവാസികളുടെ പത്ത് വർഷത്തെ കഠിനാദ്ധ്വാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള മണ്ണിൽ കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നു; കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത മന്ദിരം പ്രദേശവാസികളുടെ പത്ത് വർഷത്തെ കഠിനാദ്ധ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലത്തിന്റെ മണ്ണിൽ കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നു. പുനർ നിർമാണം പൂർത്തിയാക്കിയ മന്ദിരം കഴിഞ്ഞ ദിവസം ഭക്തർക്ക് തുറന്നു കൊടുത്തു. കടലും കായും ഒരുമിക്കുന്ന കൊല്ലം ചെറിയഴീക്കലിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ്  സന്യാസിവര്യൻ കാശിയിൽ നിന്നും വിഗ്രഹം എത്തിച്ച് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്. നാശോന്മുഖമായ ക്ഷേത്രം പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 13 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം പൂർത്തിയാക്കിയത്. പത്ത് വർഷത്തെ കഠിനാധ്വാനത്തിൽ നിന്ന് ഒരു ഭാഗം മാറ്റി വെച്ചാണ് പ്രദേശവാസികൾ തുക സ്വരൂപിച്ചത്.

ഏഴ് വർഷങ്ങൾക്ക് മുൻപാണ് ക്ഷേത്ര പുനർ നിർമാണത്തിന് തുടക്കമിട്ടത്. ശിൽപ നഗരമായ മഹാബലിപുരത്തെയും തഞ്ചാവൂരിലെയും നൂറുകണക്കിന് ശിൽപികൾ വർഷങ്ങളോളം എടുത്താണ് ക്ഷേത്രം കൊത്തിയെടുത്തത്. കേരള-തമിഴ് വാസ്തു വിദ്യാ രീതിയിലാണ് നിർമാണം. ഭീമാകാരമായ കരിങ്കൽ പാളികളിലാണ് പ്രധാന സാമഗ്രിയായി ഉപയോഗിച്ചത്. ശിവനേയും വിഷ്ണുവിനേയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത പീഠങ്ങളിൽ പ്രതിഷ്ഠിച്ച അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. ശ്രീപാർവ്വതിയും നവഗ്രഹങ്ങളുമടക്കമുള്ള ഉപദേവത പ്രതിഷ്ഠകളുമുണ്ട്.

ഇന്ത്യയിലെ 12 ശിവ ക്ഷേത്രങ്ങളിലെ ജ്യോതിർലിംഗങ്ങളും, ദശാവതാരവും, ക്ഷേത്ര ഐതിഹ്യവും, ആലപ്പാട് ജനതയുടെ ചെങ്ങന്നൂർ പരിശംവയ്പ് ചരിത്രവും 50 ശിൽപങ്ങളായി ചുറ്റമ്പലത്തിനു പുറത്ത് സ്ഥാപിച്ചത് ശിൽപ കലയുടെ മകുടോദാഹരണമായി നില കൊള്ളുന്നു.ആറ് കിലോ തങ്കം ഉപയോഗിച്ചാണ് തങ്ക കൊടിമരം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ത് ശ്രീകാന്ത് മിശ്രയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഭാരതത്തിന്റെ പ്രധാനപ്പെട്ട 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ മാതൃകയും ക്ഷേത്ര ഭിത്തികളിൽ കൊത്തിവെച്ചിട്ടുണ്ട്. തെക്ക് ഭാഗത്തെ ഭിത്തിയിലാണ് ക്ഷേത്രത്തിന്റെ ഐതിഹ്യവും കഥകളും ആലേഖനം ചെയ്തിരിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ പടിഞ്ഞാറേ ഭിത്തിയിൽ കൊത്തിവെച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ആരംഭിച്ച പുനർ പ്രതിഷ്ഠ കർമ്മങ്ങൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കടലിനോട് മല്ലിട്ട് ജീവിതമാർഗം കണ്ടെത്തുന്ന ഓരോ പ്രദേശവാസിയുടെയും സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ചെറിയഴീക്കൽ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലൂടെ പൂർത്തിയായത്.

Tags: KollamKashi Vishwanath templeCheriyazheelkal
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies