നാലു പേരും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികൾ; ഗഗൻയാൻ ദൗത്യത്തിനായി ഭാരതം നിയോഗിച്ച ബഹിരാകാശയാത്രികരെ കുറിച്ച് അറിയേണ്ടതെല്ലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലു പേരും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികൾ; ഗഗൻയാൻ ദൗത്യത്തിനായി ഭാരതം നിയോഗിച്ച ബഹിരാകാശയാത്രികരെ കുറിച്ച് അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വികം സാരഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.  പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് അഭിമാന ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് ബഹിരാകാശ സഞ്ചാരികൾ.

ബഹിരാകാശ സഞ്ചാരികളായി നിയോഗിക്കപ്പെട്ടവർ ഇന്ത്യയുടെ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തോടുള്ള അവരുടെ അർപ്പണബോധത്തെയും മനോഭാവത്തെയും പ്രശംസിച്ച അദ്ദേഹം, അവർ ഒരിക്കലും തളരാത്ത ഇന്ത്യയുടെ അമൃത് തലമുറയുടെ പ്രതിനിധികളാണെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.

ബഹിരാകാശയാത്രികരെ കുറിച്ച് നമ്മൾ അറിയേണ്ടതെല്ലാം …

ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

1976 ആഗസ്റ്റ് 26ന് പാലക്കാട് നെന്മാറ തിരുവഴിയാട് ജനിച്ച പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമായി അദ്ദേഹം എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യയിൽ ഗഗൻയാൻ ദൗത്യത്തിനായി പരിശീലനം നടത്തി വരികയായിരുന്നു. നിലവിൽ അദ്ദേഹം ഐഎസ്ആർഒയുടെ യൂണിറ്റിൽ പരിശീലനം നേടുകയാണ്. സുഖോയ് യുദ്ധവിമാനത്തിലെ ഫൈറ്റർ പൈലറ്റായ അദ്ദേഹം എയർഫോഴ്സ് അക്കാദമിയിൽ വാൾ ഓഫ് ഓണർ നേടിയിട്ടുണ്ട്. 1998 ഡിസംബർ 19-ന് അദ്ദേഹം വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഏകദേശം 3000 മണിക്കൂർ വിമാനം പറത്തിയിട്ടുള്ള അദ്ദേഹം ക്യാറ്റഗറി എ ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-29, Hawk, Dornier, An-32, തുടങ്ങി വൈവിധ്യമാർന്ന വിമാനങ്ങൾ നിയന്ത്രിച്ച പ്രശാന്ത് പ്രീമിയർ ഫൈറ്റർ Su-30 Sqn കമാൻഡ് ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ

1982 ഏപ്രിൽ 19 ന് ചെന്നൈയിലാണ് ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ജനിച്ചത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം എയർഫോഴ്സ് അക്കാദമിയിൽ രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡലും വാൾ ഓഫ് ഓണറും നേടിയിട്ടുണ്ട്. 2003 ജൂൺ 21 ന് അദ്ദേഹം വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഏകദേശം 2900 മണിക്കൂർ പറക്കൽ പരിചയമുള്ള അദ്ദേഹം ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-21, Mig-29, Jaguar, Dornier, An-32 തുടങ്ങി വിവിധ വിമാനങ്ങൾ പറത്തിയിട്ടുണ്ട്. വെല്ലിംഗ്ടണിലെ DSSC യുടെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം.

ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്

യുപിയിലെ പ്രയാഗ്രാജിൽ ജനിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 2004 ഡിസംബർ 18-ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഏകദേശം 2000 മണിക്കൂർ പറക്കൽ പരിചയമുള്ള 41-കാരൻ ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി വിവിധതരം വിമാനങ്ങൾ അദ്ദേഹം പറത്തിയിട്ടുണ്ട്.

വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല

യുപി സ്വദേശിയും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്. ഏകദേശം 2000 മണിക്കൂർ വിമാനം പറത്തിയ അദ്ദേഹം ഫൈറ്റർ കോംബാറ്റ് ലീഡറും ഒരു ടെസ്റ്റ് പൈലറ്റുമാണ്. 2006 ജൂൺ 17നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി വിവിധയിനം  വിമാനങ്ങൾ 38 കാരനായ അദ്ദേഹം പറത്തിയിട്ടുണ്ട്.

 

Tags: GAGANYANAstronuts
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies