തിരുവനന്തപുരം: നിസഹകരണം തുടർന്ന് കേരളം. ഒറ്റ രജിസ്ട്രേഷനിൽ സ്വകാര്യവാഹനങ്ങൾ രാജ്യത്ത് എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ഭാരത് രജിസ്ട്രേഷനെ എതിർത്ത് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കിയാൽ പ്രതിവർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ വാദം.
റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ മറുപടിയിൽ പറയുന്നു. വാഹനവിലയുടെ 21 ശതമാനം വരെ നികുതി ഈടാക്കുന്ന കേരളത്തിന് ബിഎച്ച് രജിസ്‌ട്രേഷന്‍ വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. കേരളത്തില്‍ 20 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം റോഡ് ടാക്‌സ് ഉണ്ടെങ്കില്‍ ബിഎച്ച് രജിസ്‌ട്രേഷനില്‍ ഇത് 12 ശതമാനമാണ്.
ബിഎച്ച് പ്രകാരമാണ് രജിസ്ട്രേഷനെങ്കിൽ ജിഎസ്ടി ഇല്ലാതെ വാഹനവിലയുടെ 12 ശതമാനം നികുതി രണ്ട് വർഷ തവണയായി അടച്ചാൽ മതി. എന്നാൽ ജിഎസ്ടി ഉൾപ്പടെ വാഹനവിലയുടെ 21 ശതമാനം വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. ബിഎച്ചിലാണ് ഉപയോഗിക്കുന്നതെങ്കിൽ സംസ്ഥാനത്ത് രണ്ട് വർഷത്തെ നികുതി അടച്ചാൽ മതിയാകും. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത രജിസ്ട്രേഷൻ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. 15 വർഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം രണ്ട് വർഷത്തേക്ക് നികുതിയടയ്‌ക്കാവുന്നതാണ്.















