പോലീസ് വേഷത്തിൽ രജനികാന്ത്; വേട്ടയ്യൻ ലൊക്കേഷൻ വീഡിയോ പുറത്ത്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പോലീസ് വേഷത്തിൽ രജനികാന്ത്; വേട്ടയ്യൻ ലൊക്കേഷൻ വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 05:41 pm IST
FacebookTwitterWhatsAppTelegram

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും തലൈവർ എത്തുന്നത് എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്ത ശരിവയ്‌ക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വേട്ടയ്യന്റെ ചിത്രീകരണത്തിന് ശേഷം കാറിൽ താമസസ്ഥലത്തെത്തുന്ന തലൈവരുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോലീസ് വേഷത്തിലാണ് താരം ഹോട്ടലിൽ എത്തുന്നത്. തന്നെ കാത്തുനിന്ന മാദ്ധ്യമങ്ങളോടും ആരാധകരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിനിമയുടെ ചിത്രീകരണം മാർച്ച് അവസാന വാരം പൂർത്തിയാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇന്നലെ മറീന ബീച്ചിൽ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്. ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഫഹദ് ഫാസിലിന്റെയും റാണാ ദഗ്ഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്.

രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, റിതിക സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.

 

Tags: rajanikanthSUBVETTAYYAN
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies