പെരുമ്പാവൂരിലെ ​ഗുണ കേവിന്റെ വീഡിയോ പുറത്ത്; സാഹസികത നിറഞ്ഞ ഷൂട്ടിം​ഗ് കാണാം...
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പെരുമ്പാവൂരിലെ ​ഗുണ കേവിന്റെ വീഡിയോ പുറത്ത്; സാഹസികത നിറഞ്ഞ ഷൂട്ടിം​ഗ് കാണാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

അതിജീവനത്തിന്റെ കഥയുമായി സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സൂഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം പോലെ വളരെ സാഹസികത നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗും. പെരുമ്പാവൂരിലെ ഒരു ​ഗോഡൗണിലായിരുന്നു 50 അടി ഉയരമുള്ള സെറ്റിട്ട് ​ഗുണാകേവ് ഒരുക്കിയത്. പ്രൊ‍ഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ​പെരുമ്പാവൂരിൽ ​ഗുണാ കേവിന് സെറ്റിട്ടത്.

4 കോടി മുടക്കി ഒരുക്കിയ സെറ്റ്, ചിത്രീകരണം കഴിഞ്ഞതോടെ അഴിച്ച് മാറ്റുകയും ചെയ്തു. സിനിമ കണ്ടതിന് ശേഷം നിരവധി പേർ സിനിമയുടെ സെറ്റിനെകുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, സാഹസികത നിറഞ്ഞ ​ഗുണാ കേവിലെ ഷൂട്ടിം​ഗിന്റെയും സെറ്റിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ​ഗുണാ കേവിലെ ഭീമാകാരമായ കുഴി. ഇവ ഷൂട്ട് ചെയ്ത രീതിയാണ് ദൃശ്യങ്ങളിലുള്ളത്. ഷൈജു ഖാലിദിന്റെ നേതൃത്വത്തിലുള്ള ക്യാമറ ടീമിന്റെ കൃത്യമായ പദ്ധതിയായിരുന്നു സിനിമയിലെ ഭയാനകമായ ഓരോ ദൃശ്യങ്ങളും. കസ്റ്റമൈസ് ചെയ്ത 20 അടിയുടെ മൊട്ടൊറൈസ്ഡ് ടെലിസ്കോപ്പിക് വെർട്ടിക്കൽ സ്ലൈഡറാണ് ഇവർ ഇതിനായി ഉപയോ​ഗിച്ചത്. സൗബിന്റ കണ്ണിലൂടെയുള്ള ഗുഹയുടെ കാഴ്ചകളെല്ലാം ഈ റിംഗിന്റെ സഹായത്തോടെയായിരുന്നു ക്യാമറാ ടീം പകർത്തിയത്.

 

View this post on Instagram

 

A post shared by Chandrakanth Madhavan (@chandrakanth_madhavan)

ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തായിരുന്നു അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ​ഗുണാ കേവിന്റെ സെറ്റൊരുക്കിയത്. കുഴിയിലെ രക്ഷാപ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനായി 50 അടി താഴ്ചയുള്ള മൂന്ന് കുഴികൾ കൂടി ഒരുക്കിയിരുന്നു. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു. കുഴിയിൽ സൗബിനും ശ്രീനാഥ് ഭാസിയും ഒപ്പമുള്ള രം​ഗം ചിത്രീകരിച്ചത് 40 അടി താഴ്ചയിലായിരുന്നു.

Tags: gunacave settSUBmanjummal boys sett
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies