മുംബൈ: സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘത്തിലെ വനിത പോലീസ് പിടിയിൽ. ഗഡ്ചിരോളി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത നാല് കേസുകളിൽ യുവതി ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ ആറ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ബഡാ കാക്ലറിൽ താമസിക്കുന്ന രാജേശ്വരി എന്ന കമല പദ്ഗ ഗോട്ടയാണ് (30) അറസ്റ്റിലായത്. 2023 ഏപ്രിലിൽ ഭമ്രഗഡിലെ കെദ്മാര വനമേഖലയിലുണ്ടായ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഭമ്രഗഡ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രാജേശ്വരിന ഗഡ്ചിരോളി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.