17 ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ രാപ്പകൽ സത്യാ​ഗ്രഹം; മുഖ്യമന്ത്രി പരിഹാരം തേടാൻ തയ്യാറാകണം; CPO റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി കെ. സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ രാപ്പകൽ സത്യാ​ഗ്രഹം; മുഖ്യമന്ത്രി പരിഹാരം തേടാൻ തയ്യാറാകണം; CPO റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 07:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന നിരോധനത്തിന്റെ ഇരകളായ സിവിൽ പൊലീസ് റാങ്ക്ഹോൾഡേസിനെ നേരിൽ കണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ആയിരത്തോളം ഉദ്യോ​ഗാർത്ഥികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാപകൽ സമരം നടത്തുന്നത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേ​ഹം സെക്രട്ടേറിയേറ്റിലെ സമരമുഖത്തെത്തിയത്.

കേരളത്തിൽ നിരോധനമാണ് നടക്കുന്നതെന്ന്  അദ്ദേഹം തുറന്നടിച്ചു. പാർട്ടി ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകി കയറ്റാനുള്ള വ്യ​ഗ്രതയിൽ ഇല്ലാതാകുന്നത് നിരവധി ജീവനുകളാണ്. തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി കുറയുമ്പോൾ കേരളത്തിൽ അത് വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജോലി എന്ന സ്വപ്നം കണ്ട് രാത്രികളെ പകലുകളാക്കി പഠിച്ച്, ഒടുവിൽ ജീവനൊടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം 26-കാരൻ സുജിത് ആത്മഹത്യ ചെയ്തിരുന്നു. സർക്കാർ ക്രൂരതയുടെ ഇരയായി, അകാലത്തിൽ പൊലിഞ്ഞ യുവാവിന് മെഴുകുതിരികൾ തെളിച്ച് അനുശോചനം രേഖപ്പെടുത്തി.

“കഴിഞ്ഞ പതിനേഴ് ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ സത്യാഗ്രഹമിരിക്കുകയാണ് സിവിൽ പൊലീസ് റാങ്ക്ഹോൾഡേസ് പട്ടികയിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. അവരെ ആരും തിരിഞ്ഞുനോക്കുന്നില്ല. ഇന്നവരെ സത്യാഗ്രഹപന്തലിൽ സന്ദർശിച്ചു. ശരിക്കും നിയമനനിരോധനമാണ് കേരളത്തിൽ. എല്ലാ വകുപ്പുകളിലും നടക്കുന്നത് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ വേണ്ടിയുള്ള കരാർ നിയമനം മാത്രമാണ്. തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി കുറയുമ്പോൾ കേരളത്തിൽ അത് വർദ്ധിക്കുകയാണ്. അടിയന്തിരമായി സമരക്കാരെ ചർച്ചയ്‌ക്ക് വിളിച്ച് പ്രശ്നപരിഹാരം തേടാൻ മുഖ്യമന്ത്രി തയ്യാറാവണം. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മടങ്ങിയത്. പാർട്ടിയും യുവമോർച്ചയും ഇക്കാര്യത്തിൽ അവരോടൊപ്പമുണ്ടാവും” -കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

Tags: K SurendranCPO Rank Holders
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies