അറപ്പും, വെറുപ്പും തോന്നുന്നു : ശശി തരൂരിനെതിരെ ഗുരുതര ആരോപണം : യുവതിയുടെ പരാതിയുടെ സ്ക്രീൻ ഷോട്ട് പങ്ക് വച്ച് ജയ് അനന്ത്

Published by
Janam Web Desk

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി. ശശി തരൂർ അങ്ങേയറ്റം വെറുപ്പും വെറുപ്പുളവാക്കുന്ന ആളാണെന്നും ജയ് അനന്ത് തന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ചില പെൺകുട്ടികൾ തന്നോട് പറഞ്ഞ കാര്യങ്ങളും ജയ് അനന്ത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് .

ഇതാണ് ശശി തരൂരിന്റെ യാഥാർത്ഥ്യം എന്ന് ജയ് അനന്ത് തന്റെ ട്വീറ്റിൽ കുറിച്ചു. ‘ അറപ്പും, വെറുപ്പും. ഈ നിന്ദ്യനായ മനുഷ്യൻ ജയിലിൽ കിടക്കണം. രാജ്യത്തെ ഏതെങ്കിലും കോടതിയിൽ കേസ് പോകുന്നതിന് മുമ്പ് ഇരയുടെ ഐഡൻ്റിറ്റി ഞാൻ മറച്ചുവെക്കുകയാണ്.‘ #METOO മാതൃകയിലാണ് ജയ് അനന്ത് ഈ ആരോപണങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തരൂരിനെതിരെ ഉണ്ടായ ആരോപണം (ജയ് അനന്ത് ദേഹാദ്രായി പങ്കുവച്ച ചിത്രം):

ശശി തരൂരിനെക്കുറിച്ച് നിങ്ങൾ ട്വീറ്റ് ചെയ്ത കാര്യവുമായി ബന്ധപ്പെട്ടുള്ളതാണ് എനിക്ക് പറയാനുള്ളത്. ഒക്ടോബറിൽ അംബേദ്കറെ കുറിച്ച് തരൂരെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു, അന്ന് തരൂർ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഞാൻ തരൂരിനെ കാണുകയും ഒരു ചെറിയ സംഭാഷണം നടത്തുകയും ചെയ്തു.

സംഭാഷണത്തിനിടെ ഷേക്ക് ഹാൻഡ് നൽകുന്നതിനിടെ തരൂർ എന്റെ കൈകളിൽ ബലത്തിൽ അമർത്തി. വേദനാജനകമായിരുന്നു അത്. ഞങ്ങൾ സംസാരിക്കുമ്പോൾ, അയാൾ എന്റെ നെഞ്ചിൽ നോക്കിയാണ് സംസാരിച്ചത്. വളരെ വിചിത്രമായി തോന്നി അത്. അത് മനഃപൂർവമായിരിക്കില്ലെന്ന് ചിന്തിച്ച് ഞാൻ സ്വയം ആശ്വസിച്ചു. കാരണം തരൂർ അത്തരം ഒരു വ്യക്തിയാണെന്ന് എനിക്ക് വിശ്വസിസിച്ചിരുന്നില്ല.

ഇതിന് ശേഷം ഒരിക്കൽ കൂടി ഞാൻ തരൂരിനെ കണ്ടു. അമൃത് മാത്തൂറിന്റെ പുസ്തകത്തിന്റെ പ്രകാശന പരിപാടിയിലാണ് കണ്ടത്. അന്ന അയാൾ എന്നോട് വളരെ മോശമായ രീതിയിൽ സംസാരിച്ചു. നിങ്ങളുടെ ട്വീറ്റിന് ശേഷം ഇത് ഇയാളുടെ ശീലമാണെന്ന് എനിക്ക് തോന്നി. അതിനാലാണ് ഞാൻ ഇത് ഇപ്പോൾ നിങ്ങളുമായി പങ്കുവയ്‌ക്കുന്നത്.

ഇരയായ യുവതി ജയ് അനന്തിന് അയച്ച സന്ദേശവും പോസ്റ്റിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ ശശി തരൂർ തന്നോട് അപമര്യാദയായി പെരുമാറിയ കാര്യങ്ങളും , തന്റെ കണ്ണിൽ നോക്കിയല്ല തരൂർ സംസാരിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്തെ സത്യസന്ധരായ ആളുകൾ തന്നെപ്പോലുള്ള ഒരു നീചനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന് ശശി തരൂർ കരുതുന്നതായും ജയ് അനന്ത് പറയുന്നു.

Share
Leave a Comment