വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്‌ഐയുടെ വിചാരണ കോടതി; തീർപ്പും, വിധിയും അവിടെ; പരാതി നൽകാൻ ശ്രമിച്ചാൽ ക്രൂര മർദ്ദനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്‌ഐയുടെ വിചാരണ കോടതി; തീർപ്പും, വിധിയും അവിടെ; പരാതി നൽകാൻ ശ്രമിച്ചാൽ ക്രൂര മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മുമ്പും വിദ്യാർത്ഥികൾ പരസ്യ വിചാരണയ്‌ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇര സിദ്ധാർത്ഥ് മാത്രമല്ല, ഇതിനും മുമ്പും നിരവധി വിദ്യാർത്ഥികളാണ് എസ്എഫ്‌ഐയുടെ വിചാരണ കോടതിയിൽ ഇരയാക്കപ്പെട്ടിട്ടുള്ളത്. കോളേജിലെ മെൻസ് ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് എസ്എഫ്‌ഐ ക്രിമിനൽ സംഘം വിചാരണയും മർദ്ദനവും നടത്തുന്നത്. കോളേജിലെ വാട്ടർ ടാങ്കും പരസ്യ വിചാരണ നടത്താനുള്ള ഇടമാണ്.

എസ്എഫ്‌ഐയുടെ വിചാരണക്കോടതിയായ മെൻസ് ഹോസ്റ്റലിൽ രാത്രിയിൽ വിചാരണ നടത്തി മർദ്ദിക്കും. ഇങ്ങനെ മൂന്ന് തവണയാണ് ഗുണ്ടാസംഘത്തിന്റെ മർദ്ദനത്തിന് സിദ്ധാർത്ഥ് ഇരയായത്. ആദ്യ ദിവസം വാട്ടർ ടാങ്കിന് സമീപത്ത് വച്ചായിരുന്നു മർദ്ദനം. രണ്ടാം ദിവസം നഗ്നനാക്കി അതിക്രൂരമായി മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ചും മർദ്ദിച്ചു. പിന്നീട് കസേരയിൽ ഇരുത്തി കെട്ടിയിട്ട് മർദ്ദിച്ചു. കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്്. തൂങ്ങിമരിക്കുമ്പോൾ സാധാരണ കാണാത്ത തരത്തിലുള്ള മുറിവ് സിദ്ധാർത്ഥിന്റെ കഴുത്തിലുണ്ടായിരുന്നു. കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.

എസ്എഫ്‌ഐയുടെ വിചാരണ കോടതിയെപ്പറ്റി കോളേജ് അധികൃതർക്കും അറിയാമായിരുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ആരും തയ്യാറായില്ല. കോളേജിനുള്ളിൽ വച്ചുതന്നെ സമാന രീതിയിലുള്ള സംഭവങ്ങൾ ഒതുക്കി തീർത്തു. പരാതിപ്പെടാതിരിക്കാൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും കോളേജിൽ വ്യാപകമാണെന്നാണ് വെളിപ്പെടുത്തൽ. 2-ാം വർഷ ബിവിഎസ്സി വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും മാനസിക പീഡനത്തെയും തുടർന്ന് കഴിഞ്ഞ 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

 

 

Tags: SFIpookode veterinary collegeSidharth Murder
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies