2024 മാർച്ച് 03 മുതൽ മാർച്ച് 09 വരെയുള്ള (1199 കുംഭം 19 - കുംഭം 25 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 മാർച്ച് 03 മുതൽ മാർച്ച് 09 വരെയുള്ള (1199 കുംഭം 19 – കുംഭം 25 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 10:47 am IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യക്കുറവ്, ക്ഷീണം ഒക്കെ അനുഭവപ്പെടും. ശത്രുദോഷം, ഭക്ഷ്യവിഷബാധ, കേസ് വഴക്കുകളിൽ പരാജയം എന്നിവ സംഭവിക്കും. എന്നാൽ വാരാവസാനം തൊഴിൽ വിജയം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

വളരെക്കാലമായി പിണങ്ങിയിരിക്കുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കാനുള്ള തീരുമാനം ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ജോലിസ്ഥലത്ത് അപവാദം കേൾക്കേണ്ടിവരും, വളരെ ജാഗ്രത പുലർത്തുക. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്, ആയതിനാൽ ചിന്തകൾ കാടു കയറാതെ ശ്രദ്ധിക്കുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന രോഗാവസ്ഥ മാറും. ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയോടെ ഇടപെടുക. ചതി സംഭവിച്ചേക്കാം.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അന്യദേശവാസം – ജോലി എന്നിവ ഉണ്ടാകുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാവാത്ത അവസ്ഥ സംജാതമാകും. മനശാന്തി കുറയും. കുടുംബത്തിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടാവും. ഉദരരോഗം വരാതെ സൂക്ഷിക്കുക

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

സഞ്ചാരശീലം കൂടും. കുടുംബ പൊതുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. ദാമ്പത്യ ഐക്യം, ധന നേട്ടം, കീർത്തി, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടും. ശത്രുവിന്റെ അധപതനം കാണാൻ ഇടവരും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. പല കാര്യങ്ങളിലും പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കും. മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്കും രോഗാവസ്ഥ ഉണ്ടാവും. മനശാന്തി കുറയുകയും ദുസ്വപ്നങ്ങൾ കാണുകയും ചെയ്യും. വാരാന്ത്യം തൊഴിൽ വിജയം , രോഗശാന്തി എന്നിവ ഉണ്ടാവും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

സാമ്പത്തികനിലയിൽ നിർണായകമായ വഴിത്തിരിവുകൾ ഉണ്ടാവും. എന്തു കാര്യങ്ങളിലും മനസ്സോടെ ഇറങ്ങി പുറപ്പെട്ടാൽ അതിൽ ജയിക്കുകയും ചെയ്യും. പലതരത്തിലുള്ള തീർത്ഥാടന യാത്രകൾ അനുഭവത്തിൽ വരും. മനശാന്തി കുറഞ്ഞ അവസ്ഥകൾ ഉണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്യും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും . ആടയാഭരണ ലബ്‌ധി, ഭാഗ്യാനുഭവങ്ങൾ എന്നിവ അനുഭവത്തിൽ വരും. കലാകാരന്മാരെ സംബന്ധിച്ച് അവാർഡുകൾ പ്രതീക്ഷിക്കാം. സഹോദര സ്ഥാനത്ത് ഉള്ളവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

അമിത ആഡംബരത്വo വരവിൽ കവിഞ്ഞ ചെലവ് വർദ്ധിപ്പിക്കും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാൻ ഇടവരുത്തും. സൽ സുഹൃത്തുക്കൾ മൂലം ഗുണാനുഭവങ്ങൾ ഉണ്ടാവും. ആരോഗ്യ വർദ്ധനവ്, സ്ഥാന പ്രാപ്തി, സാമ്പത്തിക ലാഭം, സമ്മാനങ്ങൾ എന്നിവ ലഭിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും അതിൽനിന്നും സാമ്പത്തിക ലാഭം ഉണ്ടാവുകയും ചെയ്യും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ ഉണ്ടാവുകയും അതിൽ മുഖ്യമായ സ്ഥാനം അലങ്കരിക്കുകയും ചെയ്യും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ജോലിയിൽ പേരും പ്രശസ്തിയും വർദ്ധിക്കുന്ന അവസ്ഥ സംജാതമാകും. ദാമ്പത്യത്തിൽ പരസ്പര വിശ്വാസം വർദ്ധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയമാണ്. ബന്ധുജന പ്രീതി, മനസന്തോഷം, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാം .

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ശക്തി പ്രാപിക്കും. കുടുംബസൗഖ്യം, ഉന്നതസ്ഥാനത്ത് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കുക എന്നിവയുണ്ടാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ പല കാര്യങ്ങളും ജീവിതത്തിൽ തിരിച്ചുവരും. തൊഴിൽ ലാഭം , അലങ്കാര വസ്തുക്കളുടെ വർദ്ധനവ്. മേലധികാരിയുടെ പ്രശംസ എന്നിവ ലഭിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies