മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുബമാണ് ദീലിപിന്റേത്. കാവ്യയുടെയും മൂത്തമകൾ മീനാക്ഷിയുടെയും വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാൻ വലിയ താൽപര്യം കാണിക്കാറുണ്ട്. എന്നാൽ ഇളയമകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനാണ് ഇപ്പോൾ ആരാധകർക്ക് ഏറെ ഇഷ്ടം. ഒരുപാട് അഭിമുഖങ്ങളിൽ മാമാട്ടിയുടെ കുസൃതികളെ പറ്റി ദിലീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്കമണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് മാമാട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.
‘മൂത്തമകൾ മീനാക്ഷിയെ പോലെ തന്നെയാണ് മഹാലക്ഷ്മിയും. നമ്മൾ പറയുന്നതെന്തും ശ്രദ്ധിച്ച് കേൾക്കുകയും അത് അനുകരിക്കുകയും ചെയ്യുകയാണ് ഇപ്പോൾ അവളുടെ പരിപാടി. സിനിമയിലും നേരിട്ടും ഏത് വേഷത്തിൽ ചെന്നാലും എന്നെ അവൾക്ക് പെട്ടെന്ന് മനസിലാകും. എന്റെ സിനിമകളെല്ലാം അവൾ കാണാറുണ്ട്. അടുത്തിടെ ഞങ്ങൾ ശൃംഖാരവേലൻ കാണുകയായിരുന്നു. സിനിമയിൽ ഞാൻ വേദികയ്‌ക്ക് സാരി ഉടുത്തുകൊടുക്കുന്ന സീൻ കണ്ട് അവൾ കാവ്യയോട് പറഞ്ഞു, അമ്മേ.. അച്ഛന് അമ്മയെ ഇഷ്ടമല്ലെന്ന് തോന്നുന്നു എന്ന്.’
വീട്ടിലെ ചെറിയ വഴക്കുകൾക്കൊക്കെ അവൾ തന്നെ ധാരാളമാണെന്നും ദിലീപ് പറഞ്ഞു. എല്ലാ ദിവസവും സ്‌കൂളിൽ പോകുന്നതിന് മുന്നേ അവൾ എന്നെ ഫോണിൽ വിളിക്കാറുണ്ട്. ഒരു പക്ഷേ എനിക്ക് കോൾ എടുക്കാൻ പറ്റിയില്ലെങ്കിൽ അപ്പോൾ തന്നെ വാട്‌സ്ആപ്പിലൂടെ പരാതി പറയും. പഴയ വ്‌ലോഗിംഗ് പരിപാടികൾക്കൊന്നും ഇപ്പോഴും കുറവൊന്നുമില്ല. ഫോൺ എടുക്കാൻ അവളെ അനുവദിക്കാറില്ല. വ്‌ലോഗ് ചെയ്യാനായി ഫോൺ കട്ടെടുക്കാറാണ് പതിവ്. പിന്നെ എല്ലാവരുടെയും ഫോൺ ലോക്ക് ആയതുകൊണ്ട് ക്യാമറ മാത്രമേ ഓൺ ചെയ്യാറുള്ളു.
ചെറുപ്പം മുതലേ എന്റെയും കാവ്യയുടേയും സിനിമകൾ മാമാട്ടിയെ കാണിക്കുമായിരുന്നു. അതിലൂടെ ഞങ്ങൾ അഭിനേതാക്കൾ ആണെന്ന് അവൾക്ക് മനസിലായി. പാരൻസ് മീറ്റിംഗിനായി ഞങ്ങൾ സ്‌കൂളിൽ ചെല്ലുമ്പോൾ അവൾ ചെറുതായി ജാഡയിട്ടൊക്കെ പെരുമാറും. ഡാഡി എന്നൊക്കെ വിളിക്കും. മീനാക്ഷിയുമായും അവൾ നല്ല കമ്പനിയാണ്. അവൾ ചെന്നൈയിലായതുകൊണ്ട് വല്ലാതെ മിസ് ചെയ്യുമെന്നൊക്കെ പറയും. മാമാട്ടി ഭയങ്കര കോമഡിക്കാരിയും കുസൃതിയുമൊക്കെയാണ.് ദിലീപ് പറഞ്ഞു.















