കൊച്ചി: ചലച്ചിത്ര നിർമാതാവ് ബാബു അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ ഞാനും സുന്ദരി നീയും, പടനായകൻ. എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് ബാബു. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് കൊച്ചി മുഹിയുദ്ധീൻ പള്ളിയിൽ നടക്കും.















