ഇടുക്കി: കുമളിയിൽ വനം വകുപ്പ് വാച്ചറുടെ തലയിൽ പാമ്പ് കടിച്ചു. പട്രോളിംഗിനിടെ തേക്കടി വനത്തിലാണ് സംഭവം. കുമളി മന്നാകുടി സ്വദേശി ശ്രീജിത്തിന്റെ തലയിലാണ് പാമ്പ് കടിയേറ്റത്. തേക്കടി റേഞ്ചിൽ ഉൾപ്പെട്ട ബ്രാണ്ടിപ്പാറയിൽ വച്ചായിരുന്നു സംഭവം.
മരക്കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ ശ്രീജിത്ത് കണ്ടിരുന്നില്ല. ഇത് യുവാവിന്റെ തലയിൽ കടിക്കുകയായിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീജിത്ത്.