റിലയൻസ് ജിയോയും ഡിസ്നിയും കൈകോർക്കുന്നതോടെ ഉപയോക്താക്കൾക്ക് വമ്പൻ നേട്ടം. ഡിസ്നിയുമായി സഹകരിക്കുന്നത് വലിയ റിച്ചാർജ് പ്ലാനുകൾ ലഭ്യമാകുന്നതിനും ഹോട്ട്സ്റ്റാർ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. അത്തരത്തിൽ ലഭ്യമാകുന്ന ചില പ്ലാനുകൾ ഇതാ…
148 രൂപയുടെ പ്ലാൻ
- 28 ദിവസത്തെ വാലിഡിറ്റി
- ജിയോ സിനിമ, സോണി ലിവ്, സീ5, ലയൺസ് ഗേറ്റ് പ്ലേ, ഡിസ്കവർ പ്ലസ്, സൺ എൻഎക്സ്ആർ, കാഞ്ചലങ്ക, പ്ലാനറ്റ് മറാതി, ഹോയ്ചോയ് പോലുള്ളവയുടെ സബ്സ്ക്രിപ്ഷനുകളും ലഭിക്കും
- അധികമായി പത്ത് ജിബി ഡേറ്റയും വാഗ്ദാനം ചെയ്യുന്നു
- സൗജന്യ കോളുകളോ എസ്എംഎസുകളോ ലഭിക്കില്ല
398 രൂപയുടെ പ്ലാൻ
- 28 ദിവസത്തെ വാലിഡിറ്റി
- പ്രതിദിനം രണ്ട് ജിബി ഡേറ്റ, 100 എസ്എംഎസ്
- അൺലിമിറ്റഡ് 5ജി
- ജിയോ സിനിമ പ്രീമിയം, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവർ പ്ലസ്, സോണി ലിവ്, പ്ലാനറ്റ് മറാത്തി. ഡോക്യുബേ, ഹോയ്ചോയ്, എപ്പിക് ഓൺ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും
666 രൂപയുടെ പ്ലാൻ
- 84 ദിവസത്തെ കാലാവധി
- പ്രതിദിനം 1.5 ജിബി ഡാറ്റ
- ജിയോ സിനിമ അടക്കമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ
758 രൂപയുടെ പ്ലാൻ
- 84 ദിവസത്തെ കാലാവധി
- പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്
- ഹോട്ട്സ്റ്റാറിൻ സബ്സ്ക്രിപ്ഷൻ