പണിമുടക്കിയതിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ് മെറ്റാ ആപ്പുകളും മാർക്ക് സക്കർബർഗും. വൈകുന്നേരം അവിചാരിതമായാണ് മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതോടെ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് ഉപയോക്താക്കൾ ട്രോളുകൾ ഇറക്കിത്തുടങ്ങി. മെറ്റാ സംവിധാനങ്ങൾ പ്രവർത്തന രഹിതമായതോടെ ഇവരെല്ലാം തന്നെ എക്സിലേക്ക് ചേക്കേറുകയായിരുന്നു. അധികവും എത്തിയത് ട്രോൾ പോസ്റ്റുകളുമായാണ്.
Meanwhile Twitter 😂#instagramdown #whatsappdown #facebookdown #MarkZuckerberg pic.twitter.com/P0YLVRyPPy
— Karthi (Modi Ka Parivar) (@SaffronSurge3) March 5, 2024
Users Traffic 😳💥#whatsappdown #instagramdown#facebookdown pic.twitter.com/nLmubeJuEh
— Mᴜʜɪʟツ𝕏 (@MuhilThalaiva) March 5, 2024
Everyone installing-uninstalling Instagram/Facebook app repeatedly without knowing it is down..😜😀#facebookdown #FacebookPost#instagramdown #Youtubedown#whatsappdown #TwitterX#CyberAttack #fbdown #ElonMusk #meta
pic.twitter.com/nKMgTGqsMR— 𝑮𝒂𝒖𝒓𝒂𝒗 𝑹𝒂𝒊 (@IacGaurav) March 5, 2024
8.45ന് ശേഷമാണ് മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഒരു മണിക്കൂറിന് ശേഷം ഇത് ശരിയായി. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. ഇതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നത്. ഉപയോഗത്തിനിടെ സെഷൻ എക്സ്പയേർഡ് എന്ന് കാണിച്ച് ലോഗ് ഔട്ടാകുകയായിരുന്നു. മെറ്റാ ആപ്പുകൾ.