കൊൽക്കത്ത: വിദ്യാർത്ഥികളോടൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളെ സമീപത്തേക്ക് വിളിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. നിരവധി പേരാണ് പ്രധാനമന്ത്രിയോടൊപ്പം മെട്രോയിൽ യാത്ര ചെയ്യാനുണ്ടായിരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
#WATCH | West Bengal: Prime Minister Narendra Modi interacts with school students as they travel in India’s first underwater metro train, in Kolkata. pic.twitter.com/lQye0OnuqP
— ANI (@ANI) March 6, 2024
വിദ്യാർത്ഥികളോടൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ചറിയുന്നതാണ് വീഡിയോയിലുള്ളത്. കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി അണ്ടർ വാട്ടർ മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ, ബിജെപി എംഎൽഎ സുവേന്ദു അധികാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാരുമായും പ്രധാനമന്ത്രി സംവദിച്ചു.
#WATCH | West Bengal: Prime Minister Narendra Modi welcomed by a huge crowd gathered at Esplanade metro station, in Kolkata
PM Modi inaugurated India’s first underwater metro rail service, a short while ago. pic.twitter.com/5rMfUWHQ0f
— ANI (@ANI) March 6, 2024
കൊൽക്കത്തയിലെ എസ്പ്ലനേഡ് മെട്രോ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാനായി സ്റ്റേഷനിലെത്തിയത്. ‘മോദി, മോദി’ എന്ന ആരവം സ്റ്റേഷനിലുടനീളം മുഴങ്ങി. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
#WATCH | West Bengal: Prime Minister Narendra Modi greeted by a crowd of supporters amid loud cheers of ‘Modi Modi’ and ‘Jai Shree Ram’ in Kolkata.
PM Modi inaugurated India’s first underwater metro rail service, a short while ago. pic.twitter.com/RUboFpc6CQ
— ANI (@ANI) March 6, 2024