പോറ്റി ഇനി ഒടിടിയിൽ; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Published by
Janam Web Desk

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി എത്തിയ ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച റിപ്പോർട്ടുകളുമായി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

മാർച്ച് 15 ന് ഭ്രമയുഗം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയേറ്ററുകളിലെത്തി ഒരു മാസം തികയുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായിരുന്നു ഭ്രമയുഗം. തിരക്കഥ ഒരുക്കിയതും സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.

 

Share
Leave a Comment