മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലെയെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനമാണ് ആശാ ഭോസ്ലെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘ ഭാരതത്തിന്റെ ഇതിഹാസ ഗായികയായ ആശാ തായ്യുമായുള്ള കൂടിക്കാഴ്ച എല്ലായ്പ്പോഴും സന്തോഷകരമായ ഒരു അനുഭവമാണ്. ഇന്ന് മുംബൈയിൽ വച്ച് ആശാ ഭോസ്ലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നമ്മുടെ സംഗീതത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ചർച്ച നടത്തി. അവർ എല്ലാവർക്കും ഒരു പ്രചോദനമാണ്. നമ്മുടെ ആത്മാവിനെ തൊട്ടുണർത്തുന്ന ആശാ ഭോസ്ലെയുടെ ശബ്ദം സംഗീത ലോകത്തിന് ഒരു അനുഗ്രഹമാണ്’.
ആശാ ഭോസ്ലെയുടെ ഫോട്ടോബയോഗ്രഫിയായ ‘ ബെസ്റ്റ് ഓഫ് ആഷ’ അദ്ദേഹം പ്രകാശനം ചെയ്തു. കൂടാതെ ഗായികയിൽ നിന്ന് അനുഗ്രഹം നേടുകയും ചെയ്തു.