തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശർവാനന്ദ് മൈനേനി. തന്റെ ആദ്യത്തെ കൺമണിയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യ രക്ഷിത റെഡ്ഡിക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ലീല ദേവി മൈനേനി എന്നാണ് ശർവാനന്ദിന്റെ മകളുടെ പേര്.
നിരവധിപേരാണ് കുടുംബത്തിന് ആശംസയറിയിച്ചെത്തിയത്. ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ച് ശർവാനന്ദും രംഗത്തെത്തി. യുവി ക്രിയേഷൻസ് നിർമ്മിച്ച് അഭിലാഷ് കങ്കര സംവിധാനം ചെയ്യുന്ന മനമേ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒപ്പം രാം അബ്ബാ രാജു സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശർവാനന്ദ് നായകനാകും.