മുംബൈ: ഗാവ്ദേവിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പതിനഞ്ചുകാരനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. വിഷാദവും പരീക്ഷാ സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
സംഭവ സമയത്ത് വിദ്യാർത്ഥി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോയിരിക്കുകയായിരുന്നു. പരീക്ഷാ സമ്മർദ്ദമുണ്ടെന്ന കാര്യം കുട്ടി, തന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചതായാണ് വിവരം.