മുംബൈ: അന്ധേരിയിൽ വാതക ചോർച്ചയെ തുടർന്ന് വൻ തീപിടിത്തം. നാല് പേർക്ക് പൊളളലേറ്റതായി അധികൃതർ അറിയിച്ചു.
അന്ധേരിയിലെ (വെസ്റ്റ് ) ജുഹു പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള എബി റോഡിലെ ജുഹു ഓഷ്യാനസ് കെട്ടിടത്തിന് സമീപമായിരുന്നു സംഭവം. വാതക പൈപ്പ് ലൈൻ ചോർച്ചയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം അറിഞ്ഞ ഉടനെ മുംബൈ അഗ്നിശമന സേനയും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. എംജിഎൽ വാതക പൈപ്പ് ലൈനിലെ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. സമീപത്തെ 4 കടകളും കത്തിനശിച്ചു.
നർസിംഹ ഫഗില്ല (50), വസീർ ഹുസൈൻ (30), ശാന്തിലാൽ ചൗധരി (24), ആസിഫ് ഹുസൈൻ (30) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.