ചെന്നൈ: തമിഴ് നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയിൽ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അടുത്തവൃത്തങ്ങൾ അറിയിക്കുന്നു. എന്നാൽ പതിവ് ആരോഗ്യ പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് മറ്റ് ചില സൂചനകൾ.