മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ആദ്യ ചിത്രമായ കുമ്മാട്ടിക്കളിയുടെ ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസന്റിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളുമാണ് കുമ്മാട്ടിക്കളിയുടെ ഇതിവൃത്തം. ഒരു കുമ്മാട്ടി കളിയുടെ ദിവസം കടപ്പുറത്ത് എത്തിച്ചേരുന്നതും പിന്നീട് ആ കടപ്പുറത്തുള്ള അവരുടെ ജീവിതകഥയിലൂടെയുമാണ് ചിത്രം പോകുന്നത്. ചിത്രത്തിൽ നടി ലെനയും വ്യത്യസ്തമായ വേഷത്തിൽ എത്തുന്നുണ്ട്.
ആർ.ബി. ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി നിർമ്മിക്കുന്നത്.
സൂപ്പർഗുഡ് ഫിലിംസിന്റെ 98 -ാമത്തെ ചിത്രമാണിത്. യാമി സോന ആണ് ഒരു നായിക. ദേവിക സതീഷ്, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് , ദിനേശ് ആലപ്പി,സോഹൻലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: വെങ്കിടേഷ് വി, സംഗീതം: ജാക്‌സൺ വിജയൻ, പ്രോജക്ട് ഡിസൈനർ: സജിത് കൃഷ്ണ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.















