തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തലസ്ഥാനത്തെത്തും. കോവളം കെ.ടി.ഡി.സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക്2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ എത്തുന്ന ഉപരാഷ്ട്രപതി2.30ന് കോവളം കെ. ഡി. ഡി. ഡി സമുദ്രയിൽ എത്തും.3.30-ന് അവിടെ നിന്ന് മടങ്ങുന്ന അദ്ദേഹം3.50-ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്ന് കോയമ്പത്തൂരിലേക്ക്യാത്രയാകും.