മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നാണ് ഇന്നലെ. 1990ൽ പുറത്തിറങ്ങിയ ചിത്രം പത്മരാജനാണ് സംവിധാനം ചെയ്തത്. സുരേഷ് ഗോപി, ജയറാം, ശോഭന തുടങ്ങിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ‘ഇന്നലെ’ റിമേക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധാനയകൻ ബിജോയ് നമ്പ്യാർ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്നലെ റീമേക്ക് ചെയ്യണമെന്നത് എന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ എനിക്കൊരു അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ അഭിനയിക്കുന്ന ആദ്യ ചിത്രം അതായിരിക്കും. പ്രശസ്ത സംവിധായകൻ പദ്മരാജൻ സംവിധാനം ചെയ്ത മനോഹരമായ ചിത്രമാണ് അത്. ആ സിനിമ റിമേക്ക് ചെയ്യാൻ ഞാൻ വളരെ അധികം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡങ്കേയാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തന്നുണ്ട്. റിലീസിനൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ് ബിജോയ്. മലയാളത്തിൽ സോളോ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.















