കണ്ടന്റ് ക്രിയേറ്റഴ്സ്.. നിങ്ങളീ ഭാരതത്തിന്റെ ഡിജിറ്റൽ അംബാസിഡർമാരാണ്, ലോക പ്രേക്ഷകരാണ് നിങ്ങളുടെ ഓഡിയൻസ്: പ്രധാനമന്ത്രി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ടന്റ് ക്രിയേറ്റഴ്സ്.. നിങ്ങളീ ഭാരതത്തിന്റെ ഡിജിറ്റൽ അംബാസിഡർമാരാണ്, ലോക പ്രേക്ഷകരാണ് നിങ്ങളുടെ ഓഡിയൻസ്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 03:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യൽമീഡിയയിലൂടെ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിലുള്ളവരെ പ്രചോദിപ്പിക്കുന്നവർക്ക് ദേശീയ അം​ഗീകാരം നൽകുന്ന ചടങ്ങിനായിരുന്നു ഇന്ന് ഭാരത് മണ്ഡപം സാക്ഷിയായത്. നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് 2024ൽ 20 കാറ്റ​ഗറിലായി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലോക പ്രേക്ഷകരെ ആകർഷിക്കുന്ന ഉള്ളടക്കങ്ങൾ തയ്യാറാക്കാൻ ഡിജിറ്റൽ ക്രിയേറ്റേഴ്സിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

National Creators Awards honour the creativity and innovative spirit of our youth. It acknowledges their unparalleled contributions across diverse fields, celebrating young minds who dare to think differently and pave new paths. I congratulate all the awardees! pic.twitter.com/4LCDDGT9rv

— Narendra Modi (@narendramodi) March 8, 2024

‘ക്രിയേറ്റ് ഓൺ ഇന്ത്യ’ എന്ന ഉള്ളടക്കത്തിൽ നിന്ന് നമുക്ക് ഒന്നിച്ച് തുടങ്ങാം. ഭാരതത്തിന്റെ കഥ ലോകത്തെ അറിയിക്കാം. ഇന്ത്യയെക്കുറിച്ച് ഉള്ളടക്കം തയ്യാറാക്കി നമുക്ക് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാം. നിങ്ങൾക്ക് ലൈക്സ് (likes) കിട്ടുന്നതിനൊപ്പം നിങ്ങളുടെ രാജ്യത്തിനോടും ലോകപ്രേക്ഷകർക്ക് ഇഷ്ടം തോന്നാൻ അത് സഹായിക്കും. ​ഗ്ലോബൽ ഓഡിയൻസിനെ കൈകാര്യം ചെയ്യാൻ നിങ്ങൾ പ്രാപ്തരാകട്ടെ.. ഇതിലൂടെ നിങ്ങളോരോരുത്തരും ഇന്ത്യയുടെ ഡിജിറ്റൽ അംബാസിഡർമാരാവുകയാണ്. സെക്കൻഡിലൊരം​ശം സമയം മാത്രം മതി, ലോകത്തിന്റെ ഏതുകോണിലേക്കും നിങ്ങളുടെ ഉള്ളടക്കം എത്തിപ്പെടും.

ഡാറ്റാ വിപ്ലവം മുതൽ കുറഞ്ഞ വിലയ്‌ക്ക് മൊബൈൽ ഫോണുകൾ വരെ സംഭവിച്ചു. അതോടെ പുതിയ ലോകമാണ് കണ്ടന്റ് ക്രിയേറ്റേഴ്സിനായി അവിടെ രചിക്കപ്പെട്ടത്. ഭാരതത്തിന്റെ യുവാക്കൾക്ക് അർഹതപ്പെട്ടതാണ് ഈ പുരസ്കാരം. ഭാരത്തിലെ ഓരോ ഡിജിറ്റൽ ക്രിയേറ്റർമാർക്കും ലഭിച്ച അം​ഗീകാരമാണിത്.

മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്. എന്റെ രാജ്യത്തിന്റെ കഴിവിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. ഇവിടുത്ത പൗരന്മാരുടെ സെൻസിറ്റിവിറ്റിയെയും ഞാൻ അഭിനന്ദിക്കുന്നു. മാനസികാരോ​ഗ്യം സംബന്ധിച്ച് നിരവധി ക്രിയേറ്റർമാർ വളരെ നല്ല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതേ വിഷയത്തിൽ കൂടുതൽ ഡിജിറ്റൽ കണ്ടന്റുകൾ ആവശ്യമാണ്. കഴിയുമെങ്കിൽ ഓരോ പ്രാദേശിക ഭാഷകളിലും അതുണ്ടാകണം. അതിനുവേണ്ടി നിങ്ങളോരോരുത്തരും പരിശ്രമിക്കണം.

രാജ്യത്തെയാകെ വലിയ രീതിയിൽ സ്വാധീനിക്കാൻ കെൽപ്പുള്ളവയാണ് നിങ്ങൾ തയ്യാറാക്കുന്ന ഓരോ ഉള്ളടക്കങ്ങളും. നിങ്ങൾ ഓരോരുത്തരും ഇന്റർനെറ്റിന്റെ MVPകളാണ്. അതായത് Most Valuable Person. കണ്ടന്റും ക്രിയേറ്റിവിറ്റിയും ഒത്തുചേരുമ്പോൾ അത് കൂടുതൽ പേരിലേക്ക് എത്തുന്നു. ഏതാനും നാളുകൾക്കുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് അടുത്ത വർഷം ശിവരാത്രി ദിനത്തിലും നടക്കുമെന്ന ​ഗ്യാരന്റി ഞാൻ നിങ്ങൾക്ക് നൽകുന്നു.- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiNational Creators Awardcontent creator
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies