റോം: 1.3 ദശലക്ഷം ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനിയുടെ കലാസൃഷ്ടികളാണ് മോഷണം പോയത്. ഗാർഡ തടാകത്തിന് സമീപത്ത് പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നുമാണ് കലാസൃഷ്ടികൾ നഷ്ടമായത്.
“Uomo/Donna” (പുരുഷൻ/സ്ത്രീ) എന്ന് പേരിട്ടിരിക്കുന്ന ഒരു കഷണം പിന്നീട് എക്‌സിബിഷൻ കോംപ്ലക്‌സിന്റെ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.















