പ്രശസ്ത പോൺ താരം സോഫിയാ ലിയോണിന് 26-ാം വയസിൽ ദാരുണാന്ത്യം. രണ്ടാനച്ഛൻ മൈക്ക് റൊമേറോയാണ് സോഫിയയുടെ മരണവിവരം അറിയിച്ചത്. മാർച്ച് 1 ന് യുഎസിലെ അപ്പാർട്ട്മെന്റിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേദനയോടെയാണ് അവളുടെ അമ്മയ്‌ക്കും കുടുംബത്തിനും വേണ്ടി, ഞാൻ നിങ്ങളോട് ഈ വാർത്ത പങ്കുവയ്‌ക്കുന്നത്. സോഫിയയുടെ വേർപാട് കുടുംബത്തെയും സുഹൃത്തുകളെയും മാനസികമായി തളർത്തി. അവളുടേത് സ്വാഭാവിക മരണമല്ല, ദുരൂഹതകളുണ്ട്. അന്വേഷണം നടന്നു വരികയാണ്. കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. അദ്ദേഹം പറഞ്ഞു.
മോഡലിംഗ് കമ്പനിയായ 101 മോഡലിംഗും സോഫിയയുടെ വിയോഗ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സോഫിയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണ് നടന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനിയും അറിയിച്ചു.
1997 ജൂൺ 10ന് യുഎസിലെ മയാമിയിലാണ് സോഫിയ ലിയോൺ ജനിച്ചത്. 18-ാം പോൺ സിനിമയിലേക്ക് കടന്നുവന്നു. 1 മില്യൺ ഡോളറിന്റെ ആസ്തിയും ഇവർക്കുള്ളതാണ് വിവരം. കാഗ്‌നി ലിൻ കാർട്ടർ,ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് എന്നീ പോൺ താരങ്ങളും ഈ വർഷം മരിച്ചിരുന്നു.















