ഇത് വെറുമൊരു യൂണിഫോം അല്ല! 140 കോടി ഭാരതീയരുടെ വികാരത്തെ അടയാളപ്പെടുത്തുന്ന വസ്ത്രമാണ്; ​ഗ​ഗൻയാൻ യാത്രികരുടെ യൂണിഫോമിന്റെ പ്രത്യേകതകൾ ഇതാ.. 
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് വെറുമൊരു യൂണിഫോം അല്ല! 140 കോടി ഭാരതീയരുടെ വികാരത്തെ അടയാളപ്പെടുത്തുന്ന വസ്ത്രമാണ്; ​ഗ​ഗൻയാൻ യാത്രികരുടെ യൂണിഫോമിന്റെ പ്രത്യേകതകൾ ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ഓരോ ഭാരതീയനും ആവേശത്തോടെ ഉറ്റുനോക്കുന്ന ബഹിരാകാശ ദൗത്യമാണ് ​ഗ​ഗൻയാൻ. സസ്പെൻസ് സ്വഭാവമാണ് ദൗത്യത്തിന് ആദ്യം മുതലേ. യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിലായിരുന്നു ആകാംക്ഷ നിലനിർത്തിയിരുന്നെങ്കിൽ പുതുതായി എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ദൗത്യസംഘത്തിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട ചർച്ചകളാണ്.

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി യാത്രികരുടെ പേരുവിവരങ്ങളും അവരെയും ലോകത്തിന് പരിചയപ്പെടുത്തിയത്. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (എൻഐഎഫ്ടി)യിൽ നിന്നുള്ള സംഘം രൂപകൽപന ചെയ്ത നീല നിറത്തിലുള്ള യൂണിഫോമിലാണ് അന്ന് സംഘം പ്രത്യക്ഷപ്പെട്ടത്. ഇവർക്കായുള്ള ആസ്ട്രോണന്റ് വിം​ഗ് രൂപകൽപന ചെയ്തതും എൻഐഎഫ്ടി സംഘം തന്നെയാണ്. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ തരത്തിലാണ് സംഘത്തിനായുള്ള യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.

കോട്ടൺ തുണിയിലാണ് വസ്ത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 70 വ്യത്യസ്ത ഡിസൈനുകളിൽ നിന്നാണ് നിലവിലുള്ള യൂണിഫോം തിരഞ്ഞെടുത്തത്. ആകാശത്തേയും സമാധാനത്തേയും സൂചിപ്പിക്കുന്ന നിറമാണ് നീല നിറം. ഊർജ്ജസ്വലത, സമാധാനം, സ്ഥിരോത്സാഹം തുടങ്ങിയവയെ അടയാളപ്പെടുത്തുന്ന നിറം കൂടിയാണിത്. നിറങ്ങളെ സന്തുലിതമാക്കാനാണ് കടുത്ത നീലയ്‌ക്കൊപ്പം ഇളം നിറത്തിലുള്ള നീല നിറവും തിരശ്ചീനമായ വരകളും നൽകിയെതന്ന് ഡിസൈനർ ടീമിനെ നയിച്ച പ്രൊഫ. ജോണലി ബാജ്പേയി പറഞ്ഞു.

ആസ്ട്രോണന്റ് വിം​ഗ്സിനൊപ്പം അശോക ചക്രവും ഇസ്രോ ലോ​ഗോയും വസ്ത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. സോളാർ പാനലുകൾ തുറക്കുന്നതിനോട് സാമ്യത പുലർത്തുന്നവയാണ് വിം​ഗുകൾ. ശുഭാപ്തി വിശ്വാസവും സമൃദ്ധിയും സൂചിപ്പിക്കാൻ ഇതിന് സാധിക്കുന്നു. ഇന്ത്യൻ വ്യോമസേനയെയും ഇത് സൂചിപ്പിക്കുന്നു. ഇതിന്റെ മധ്യഭാഗത്തായാണ് അശോക ചക്രമുള്ളത്. ഇതുമായി കൂടിച്ചേർന്ന് ഇരിക്കും വിധത്തിൽ ഇസ്രോ ലോ​ഗോയും നൽകിയിട്ടുണ്ടെന്നും ഭാജ്പായി പറഞ്ഞു.

​ഗ്രൗണ്ട് യൂണിഫോമിന് ഒരു വശത്ത് ഇളം നീലയും മറുവശത്ത് കടും നീലയുമാണ് നൽകിയിരിക്കുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പകുതിപകുതി ആയിട്ടല്ല നിറങ്ങൾ വേർത്തിരിച്ചിരിക്കുന്നത്, മറിച്ച് ‘അസിമട്രിക്’ (തുല്യ അളവിൽ അല്ലാതെ വിഭജിക്കുക) ആയിട്ടാണ് യൂണിഫോം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഫാഷൻ ടെക്നോളജിസ്റ്റ് ഡോ. മോഹൻ വി.കെ പറ‍ഞ്ഞു. 140 കോടി ഭാരതീയരെ ആവേശഭരിതക്കമാക്കുന്ന യൂണിഫോമും രൂപകൽപനയുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തെ അടയാളപ്പെടുത്താനും ഇന്ത്യയുടെ പ്രവേശനത്തെ കുറിച്ചിടാനും കഴിയും വിധത്തിലായിരിക്കണം യൂണിഫോം എന്ന നിർബന്ധമാണ് ഇത്തരം ആശയത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറ‍ഞ്ഞു. പ്രശാന്ത് നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ നാല് ടെസ്റ്റ് പൈലറ്റുമാർ.

Tags: Gaganyaan MissionGaganyaan astronauts
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies