കളിമൺ പാളിക്കുള്ളിൽ കഴിഞ്ഞ '8,600 വർഷമായി' ഒളിച്ചിരുന്നു! 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി' കണ്ടെടുത്ത് തുർക്കി ​ഗവേഷകസംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കളിമൺ പാളിക്കുള്ളിൽ കഴിഞ്ഞ ‘8,600 വർഷമായി’ ഒളിച്ചിരുന്നു! ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി’ കണ്ടെടുത്ത് തുർക്കി ​ഗവേഷകസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി കണ്ടെത്തി തുർക്കിയിലെ ​ഗവേഷകർ. കണ്ടെടുത്ത റൊട്ടിക്ക് ഏകദേശം 8,600 വർഷം പഴക്കമുണ്ടെന്ന് ​ഗവേഷകർ പറയുന്നു. തെക്കൻ തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ കാറ്റൽഹോയുക്കിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

മൺകട്ടകൾ കൊണ്ട് നിർമ്മിച്ച പുരാതന വീടുകൾക്ക് സമീപം, ‘മെക്കൻ 66’ എന്ന് പേരിട്ടിരിക്കുന്ന പ്രദേശത്ത് നിന്നും ഓവനോട് സമാനമായ സ്ഥലത്ത് നിന്നാണ് റൊട്ടി കഷ്ണം കണ്ടെത്തിയത്. ഉരുണ്ട സ്പോഞ്ച് പോലെയായിരുന്നു കണ്ടെടുത്ത അവശിഷ്ടമെന്നും വിശദമായി നടത്തിയ പഠനത്തിലാണ് റൊട്ടിയാണെന്ന് തിരിച്ചറിഞ്ഞതെന്നും നെക്‌മെറ്റിൻ എർബകാൻ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് ആൻഡ് ആപ്ലിക്കേഷൻ സെൻ്ററിന്റെ (ബിറ്റം) പത്രക്കുറിപ്പിൽ പറയുന്നു. 8,600 വർഷം പഴക്കമുള്ള വേവിക്കാത്ത റൊട്ടിയാണ് കണ്ടെടുത്തതെന്നും പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ റൊട്ടിയാണ് കാറ്റൽഹോയുക്കിൽ നിന്ന് കണ്ടെത്തിയതെന്ന് തുർക്കിയിലെ അനഡോലു സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഖനന പ്രതിനിധി സംഘത്തിന്റെ തലവനുമായ അലി ഉമുത് തുർക്കാൻ പറഞ്ഞു. റൊട്ടിയുടെ ചെറുപതിപ്പാണ് ലഭിച്ചിരിക്കുന്നത്. ചുട്ടെടുക്കാത്തതിനാൽ തന്നെ റൊട്ടിയിലെ അന്നജം ഇന്നും നിലനിൽക്കുന്നുവെന്നും ഇതിന് മുൻപ് ഇത്തരത്തിൽ കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്കോപ്പിക് പരിശോധനയിലാണ് അന്നജത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സസ്യവസ്തുക്കളും അഴുകലിന്റെ സൂചനകളും ലഭിച്ചു. മാവും വെള്ളവും കുഴച്ചെടുത്തതിന്റെ സൂചനയും ലഭിച്ചു. ഇതിന് പിന്നാലെയാണ് ലഭിച്ച സ്പോഞ്ച് റൊട്ടിയാണെന്ന നി​ഗമനത്തിലേക്ക് എത്തിയത്. കളിമണ്ണിന്റെ നേർത്ത പാളിക്കുള്ളിലായിരുന്നു റൊട്ടി കണ്ടെത്തിയത്.

 

Tags: turkeyWorld's Oldest Bread
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies