മന്ത്രി അല്ലായിരുന്നുവെങ്കിൽ വെട്ടി കഷ്ണങ്ങളാക്കിയേനെ; പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി തമിഴ്നാട് മന്ത്രി ടി.എം അൻബരശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മന്ത്രി അല്ലായിരുന്നുവെങ്കിൽ വെട്ടി കഷ്ണങ്ങളാക്കിയേനെ; പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി തമിഴ്നാട് മന്ത്രി ടി.എം അൻബരശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ടി.എം അൻബരശൻ. താൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമായിരുന്നുവെന്നാണ് ടി.എം അൻബരശന്റെ ഭീഷണി. ദേശീയതയെയും സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയുമെല്ലാം ഡിഎംകെ നേതാക്കൾ നിരന്തരം അവഹേളിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയും ഡിഎംകെ നേതാക്കളുടെ ഭാ​ഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നത്.

“എത്രയോ പ്രധാനമന്ത്രിമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയും നമ്മൾ കണ്ടിട്ടില്ല. ഡിഎംകെയെ ഇല്ലാതാക്കുമെന്നോ. അത് സാധ്യമാണോ? ഒരു കാര്യം പറയാം, ഡിഎംകെ ഒരു സാധാരണ പാർട്ടിയല്ല. ഒരുപാട് പേരുടെ ത്യാഗം കൊണ്ട് വളർത്തിയെടുത്ത പാർട്ടിയാണ്. രക്തം ചീന്തി വളർത്തിയ പാർട്ടിയാണ്. ഡിഎംകെയെ ഇല്ലാതാക്കുമെന്ന് ആരെല്ലാം പറഞ്ഞിട്ടുണ്ടോ, അവരെ ഇല്ലാതായിട്ടുള്ളൂ. എവിടെ വേണമെങ്കിലും പോയി നോക്കിക്കോളൂ. മന്ത്രി ആയതുകൊണ്ട് മാത്രമാണ് ഞാൻ ശാന്തനായി ഇരിക്കുന്നത്. അല്ലെങ്കിൽ വെട്ടി കഷ്ണങ്ങളാക്കിയേനെ”- എന്നായിരുന്നു മന്ത്രി ടി.എം അൻബരശന്റെ ഭീഷണി.

After Udhayanidhi Stalin called for annihilation of Sanatan Dharma, DMK Minister TM Anbarasan, Minister for Rural Industries, including Cottage Industries, Small Industries of Tamil Nadu, in a public speech says, “If I were not a minister, I will tear you (referring to Prime… pic.twitter.com/JSc5rWDBom

— Amit Malviya (मोदी का परिवार) (@amitmalviya) March 13, 2024

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി ചെന്നൈ പല്ലാവരത്ത് പമ്മൽ സൗത്ത് റീജിയണിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി ടി.എം അൻബരശൻ. പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കിയ ടി.എം അൻബരശന് ശക്തമായ മറുപടി നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും രം​ഗത്തെത്തി. “മോദിയെ കൈ വെയ്‌ക്കുമെന്നോ? പറ്റുവെങ്കിൽ അൻബരശൻ എന്റെ മേൽ എങ്കിലും കൈ വച്ച് നോക്ക്. അൻബരശനെ നേരിടാൻ ബിജെപിയുടെ ഒരു ജില്ലാ നേതാവ് മതി. ആദ്യം അയാൾ ഞങ്ങളുടെ മേൽ ഒന്ന് കൈ വച്ച് നോക്കട്ടെ”- അണ്ണാമലൈ മറുപടി നൽകി.

Tags: dmkprime minister modiDMK Minister TM Anbarasan
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies