സിംപതി കിട്ടാൻ വീൽചെയറിൽ ഇരുന്നു; വീഡിയോയുടെ പേരിൽ വാക്കുതർക്കവും മർദ്ദനവുമായി; ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിംപതി കിട്ടാൻ വീൽചെയറിൽ ഇരുന്നു; വീഡിയോയുടെ പേരിൽ വാക്കുതർക്കവും മർദ്ദനവുമായി; ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 03:45 pm IST
Facebook
Twitter
WhatsAppTelegram

നടൻ ബിനു അടിമാലി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നും ജിനേഷ് പറയുന്നു. തർക്കത്തെ തുടർന്ന് ബിനു അടിമാലി തന്റെ കാമറ തല്ലി പൊട്ടിക്കുകയും തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നുമാണ് മാനേജറിന്റെ പരാതിയിൽ പറയുന്നത്.

” ബിനു ചേട്ടന് സ്വന്തം അനിയനെ പോലെയായിരുന്നു ഞാൻ. കഴിഞ്ഞ വർഷത്തിലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ നിന്ന് കാര്യങ്ങൾ ചെയ്തു കൊടുത്തതെല്ലാം ഞാനായിരുന്നു. സുധി ചേട്ടന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിയുടെ കാലുകൾക്ക് പ്രശ്‌നമില്ലായിരുന്നു. എന്നാൽ എല്ലാവരിൽ നിന്നും സിംപതി കിട്ടണമെന്ന് കരുതിയാണ് അയാൾ വീൽചെയർ ഉപയോഗിച്ച് വീട്ടിലേക്ക് കയറിയത്. ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും എന്നോട് പറഞ്ഞു. മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞിരുന്നു.

എന്നാൽ ഇതൊക്കെ ബിനു അടിമാലിയുടെ സോഷ്യൽ മീഡിയകളിൽ ഇടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതൊക്കെ പോസ്റ്റ് ചെയ്താൽ ശരിയാവില്ലെന്നു തോന്നിയത് കൊണ്ടു തന്നെ ഞാൻ ബിനു ചേട്ടന്റെ സുഹൃത്തിന് യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുകയും അതിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങൾക്ക് തുടക്കമായത്. ബിനുവിന്റെ ഫെയ്‌സ്ബുക്കിൽ മോശം കമന്റുകൾ ഇടുന്നത് താനാണെന്നും ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തുവെന്നും ആരോപിച്ച് അദ്ദേഹം വഴക്കുണ്ടാക്കി.”- ജിനേഷ് ആരോപിച്ചു.

സിംപതി കിട്ടുന്നതോടെ സമൂഹത്തിലുള്ള തന്റെ ഇമേജ് മാറുമെന്ന് പറഞ്ഞായിരുന്നു ബിനു വീഡിയോ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചതെന്നും ജിനേഷ് പറയുന്നുണ്ട്. പ്രശ്‌നങ്ങൾ അതിരുവിട്ടതോടെ ബിനുവിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് നിർത്തി. ഇതോടെ ബിനു തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ജിനേഷിന്റെ പരാതിയിൽ പറയുന്നു. ഭീഷണി കടുത്തതോടെ പോലീസിൽ പരാതിപ്പെട്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്. ബിനു മർദ്ദിച്ചതിനെ തുടർന്ന് പൊളിഞ്ഞു പോയ വാതിലിന്റെ ചിത്രങ്ങളും പങ്കുവച്ചാണ് ജിനേഷ് വീഡിയോ പുറത്തുവിട്ടത്.

Tags: complaintBinu Adimali
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies