കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 04:26 pm IST
Facebook
Twitter
WhatsAppTelegram

ശാസ്താംകോട്ട: പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്സ്, 64) മരിച്ച സംഭവത്തില്‍ ഭാര്യ മറിയാമ്മ ജോസിനെയാണ് (59) ചെന്നൈയില്‍നിന്ന് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ച നിലയില്‍ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജോസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹ പരിശോധന നടത്തി. പിന്നീട് മൃതദേഹം ഇടവക പള്ളിയില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കി ജോസിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

സംസ്‌കാരത്തിനുശേഷം പൊലീസ് നടപടി ഭയന്ന് മറിയാമ്മ ചെന്നൈയിലേക്ക് പോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിലുള്ള മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഫോണ്‍ രേഖകള്‍ പരിശോധിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മറിയാമ്മയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ജോസും കുടുംബവും നേരത്തേ ചെന്നൈയില്‍ താമസിച്ചിരുന്നു. അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. മകന്‍ ജിജിയും മരുമകള്‍ പ്രീതിയും തിരുവനന്തപുരത്താണ് താമസം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഭര്‍ത്താവിനെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ശാസ്താംകോട്ട സി.ഐ. എസ്. മഹേഷ്‌കുമാര്‍ പറഞ്ഞു. അറസ്റ്റിലായ മറിയാമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: MurderhusbandChennaiWife Arrestedparkinson disease
Share
Tweet
SendShare

More News from this section

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies