ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രത്യാശ പ്രകടിപ്പിച്ച് ഡൽഹിയിലെ പാകിസ്താൻ ഹിന്ദു അഭയാർത്ഥി. ഞങ്ങളുടെ മതത്തെ സംരക്ഷിക്കാനാണ് പാകിസ്താനിൽ നിന്നും ഞങ്ങൾ ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മജ്നു കാ തിലയിൽ താമസിക്കുന്ന പാക് അഭയാർത്ഥിയായ ധരംവീറാണ് ഇക്കാര്യം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതോടെ മൃതശരീരങ്ങളായി ജീവിച്ച തങ്ങളുടെ ജീവൻ വന്നതുപോലെ തോന്നുന്നു. 2013-ലാണ് ഞാനും കുടുംബവും ഇവിടെ വന്നത്. ഈ നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു- ധരംവീർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പാകിസ്താനിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറിയ നിരവധി അഭയാർത്ഥികളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഹോളി ആഘോഷിച്ച് സ്ത്രീകളും കുട്ടികളും ആഹ്ലാദ പ്രകടനം നടത്തി. ന്യൂനപക്ഷത്തിന്റെ അവസ്ഥ കൃത്യമായി മനസിലാക്കിയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും അതോർത്ത് അഭിമാനമുണ്ടെന്നും അഭിയാർത്ഥികൾ പ്രതികരിച്ചു.