ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നായിരിക്കും വടപാവ്. മുംബൈയിലെ സ്ട്രീറ്റ് ഫുഡുകളിൽ മുൻപന്തിയിൽ നിൽക്കുന്നതും വടപാവ് തന്നെയായിരിക്കും. വിവിധ തരത്തിലുള്ള വടപാവുകൾ മുംബൈയിലെ തെരുവുകളിൽ സുലഭമായി ലഭിക്കുന്നു. അത്തരത്തിൽ ഭക്ഷണ പ്രേമികളുടെ വടപാവ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.
ജനപ്രിയ ഭക്ഷണ യാത്രാ ഗൈഡായ ടേസ്റ്റ് ഓഫ് അറ്റ്ലസിന്റെ പട്ടികയിലാണ് വടപാവ് ഇടം പിടിച്ചിരിക്കുന്നത്. ബ്രെഡ് രണ്ടായി മുറിച്ച് അതിനുള്ളിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത ഫില്ലിംഗ് നിറച്ചുണ്ടാക്കുന്ന വടപാവിന് ജനപ്രീതി വളരെ കൂടുതലാണ്. ടേസ്റ്റ് ഓഫ് അറ്റലസിന്റെ പട്ടികയിൽ 19-ാം സ്ഥാനത്താണ് വടപാവ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിൽ മുൻപന്തിയിലുള്ള വിഭവങ്ങൾ.