പരിക്കും പിന്മാറ്റവും; പ്രതിരോധത്തിലായി ടീമുകൾ; ഐപിഎല്ലിനില്ലാത്ത താരങ്ങളെ അറിയാം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്കും പിന്മാറ്റവും; പ്രതിരോധത്തിലായി ടീമുകൾ; ഐപിഎല്ലിനില്ലാത്ത താരങ്ങളെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് കാർണിവലിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരും എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ 17-ാമത് ഐപിഎല്ലിന് വർണാഭമായ തുടക്കമാകും. പരിക്കും താരങ്ങളുടെ പിന്മാറ്റവുമാണ് ഈ സീസണിലെ ടീമുകൾക്ക് മുന്നിലുള്ള വെല്ലുവിളി. താരങ്ങളുടെ പിന്മാറ്റത്തിൽ ബിസിസിഐക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഫ്രാഞ്ചെസികൾ. അപ്രതീക്ഷിത പിൻമാറ്റത്താൽ പകരക്കാരെ കണ്ടെത്താൻ പ്രയാസമാണെന്നും താരലേലത്തിൽ കോടികൾ മുടക്കിയത് വെറുതെയാവുന്നു എന്നുമാണ് ടീമുകളുടെ പരാതി. പിന്മാറ്റവും പരിക്കും കാരണം ടീമുകളും പ്രതിരോധത്തിലാണ്.

ടീമുകളും നഷ്ടങ്ങളും

ഗുജറാത്ത് ടൈറ്റൻസ്: കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു മുഹമ്മദ് ഷമി. ലോകകപ്പിനിടെ കാൽക്കുഴക്കേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് സീസൺ നഷ്ടമാകുന്നത്. ഫെബ്രുവരിയിൽ ലണ്ടനിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ താരം വിശ്രമത്തിലാണ്. സെപ്റ്റംബറോടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. ഷമിക്ക് പകരക്കാരനെ ഇതുവരെയും ഗുജറാത്ത് ടൈറ്റൻസ് നിശ്ചയിച്ചിട്ടില്ല.

മാത്യു വെയ്ഡ്: ടൈറ്റൻസിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡിന്റെ സേവനം ലഭ്യമാകാനിടയില്ല. മാർച്ച് 21 മുതൽ 25 വരെ ടാസ്മാനിയക്ക് വേണ്ടി ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡ് ഫൈനൽ കളിക്കാൻ തീരുമാനിച്ചതാണ് കാരണം. 25നാണ് ഐപിഎല്ലിൽ ഗുജറാത്ത് ടെറ്റൻസിന്റ ആദ്യമത്സരം.

ലക്‌നൗ സൂപ്പർ ജയന്റ്സ്: മാർക് വുഡ്: ടി 20 ലോകകപ്പിൽ കളിക്കേണ്ടതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് വുഡിനെ ഐപിഎല്ലിൽ നിന്ന് പിൻവലിച്ചത്. അധ്വാനഭാരം കുറയ്‌ക്കുകയാണ് ലക്ഷ്യം. പകരം വെസ്റ്റിൻഡീസ് താരം ഷമർ ജോസഫിനെ ടീമിൽ ഉൾപ്പെടുത്തി.

രാജസ്ഥാൻ റോയൽസ്: തുടർച്ചയായ രണ്ടാമത്തെ വർഷമാണ് പേസ് ബൗളറായ പ്രസിദ്ധ് കൃഷ്ണക്ക് ഐപിഎൽ നഷ്ടമാകുന്നത്. രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. പകരക്കാരനെ ഇതുവരെയും നിശ്ചയിച്ചിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയും പേസ് ബൗളർ ഗസ് അറ്റ്കിൻസനും ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. ജേസൺ റോയിക്ക് പകരം ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ സാൾട്ടിനെയും അറ്റ്കിൻസന് പകരം ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെയുമാണ് കെകെആർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ്: ന്യൂസിലൻഡിന്റെ ഓപ്പണർ ഡെവോൺ കോൺവേ തള്ളവിരലിനേറ്റ പരിക്ക് കാരണമാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അദ്ദേഹത്തിന് എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരക്കാരനെ നിശ്ചയിച്ചിട്ടില്ല.

Tags: IPLplayersmissing season
ShareTweetSendShare

More News from this section

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

Latest News

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies